ലണ്ടൻ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ പന്ത്രണ്ട് വിമാനങ്ങളും ഹീത്രൂ വിമാനത്താവളത്തിലേക്ക് അഞ്ച് അധിക സർവീസുകളും എയർ ഇന്ത്യ ഇന്ന് ജനുവരി 12 നു പ്രഖ്യാപിച്ചു.
പുതുതായി ആരംഭിച്ച വിമാനങ്ങൾ അമൃത്‌സർ, അഹമ്മദാബാദ്, ഗോഡ്, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ഗാറ്റ്‌വിക്കിലേക്ക് ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു. യുകെയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാറ്റ്വിക്കിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഏക ഷെഡ്യൂൾഡ് എയർലൈൻ എയർ ഇന്ത്യയാണ്.
ബ്രിട്ടനിലെ മലയാളി സമൂഹം ഏറെ ആശ്രയിക്കുന്ന ഈ സർവീസ് ഇല്ലാതാകുന്നത് വളരെ അസൗകര്യമുണ്ടാക്കുമെന്നും മലയാളി സമൂഹം കൂടുതൽ നേരിട്ടുള്ള സർവീസിനായി കാത്തിരിക്കുമ്പോൾ നിലവിലെ സർവീസ് കൂടി ഇല്ലാതാകുന്നത് നിരാശാജനകമാണെന്ന് നിരവധി ആളുകൾ ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്ത് രാജ്യാന്തര വിമാനസർവീസുകൾ ഒന്നടങ്കം നിലച്ചപ്പോൾ ബ്രിട്ടനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യ വിവിധ നഗരങ്ങളിലേക്ക് ‘വന്ദേ ഭാരത്’എന്ന പേരിൽ നേരിട്ടുള്ള സർവീസ് തുടങ്ങിയത്. ഡൽഹി, മുംബൈ, ചെന്നൈ, കോൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു, ഗോവ, അമൃത്സർ തുടങ്ങിയ ചുരുക്കം നനഗരങ്ങളിലേക്കായിരുന്നു ഈ ഡയറക്ട് സർവീസ്. ഇതാണ് പിന്നീട് കോവിഡിനു ശേഷം കൊച്ചിയിലേക്കുള്ള റഗുലർ ഷെഡ്യൂളായി നിലനിർത്തിയത്.
ആഴ്ചയിൽ ഒരു സർവീസ് എന്നത് പിന്നീട് രണ്ടായും ഒടുവിൽ മൂന്നായും ഉയർത്തി. പത്തു മണിക്കൂറിനുള്ളിൽ ഒറ്റപ്പറക്കലിന് നാട്ടിലെത്താവുന്ന ഈ സൗകര്യം ബ്രിട്ടനിലെ മലയാളികൾ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എമറേറ്റ്സിനെപോലും പിന്നിലാക്കി മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ചോയ്സായി ലണ്ടൻ- കൊച്ചി എയർ ഇന്ത്യ സർവീസ് മാറുകയായിരുന്നു.
പുതിയ സർവ്വീസ് എത്തിയത് അറിഞ്ഞു കഴിഞ്ഞ ദിവസങ്ങളിൽ വലിയ ബുക്കിംഗ് ആണ് എയർ ഇന്ത്യയ്ക്ക് ലഭിച്ചത് 600 പൗണ്ട് തൊട്ട് ലഭിച്ച ടിക്കറ്റ് ആളുകളുടെ എണ്ണം കൂടിയപ്പോൾ വിവിധ ഏജന്റുമാർ ചാർജ് ഉയർത്തിയതായും പറയുന്നു.എന്തൊക്കെയായാലും എയർ ഇന്ത്യയെ വാഴ്ത്തി പാടുകയാണ് യുകെ മലയാളികൾ ഇപ്പോൾ.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.