യുകെ: ഡിസംബർ 15 നു കെറ്ററിങ്ങിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട കോട്ടയം വൈക്കം സ്വദേശി അഞ്ചുവിന്റെയും മക്കളായ ജീവ, ജാൻവി, എന്നിവരുടെയും മൃതദേഹങ്ങൾ വരുന്ന ശനിയാഴ്ച 7/ 1/ 2023 രാവിലെ 10 മണിമുതൽ 12 മണിവരെ കെറ്ററിംഗിലെ സാൽവേഷൻ ആർമി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വയ്ക്കുമെന്നു അഞ്ചുവിന്റെ കുടുംബം NEXT OF KIN ആയി നിയോഗിക്കപ്പെട്ട അഞ്ചുവിന്റെ സഹപ്രവർത്തകൻ മനോജ് മാത്യു അറിയിച്ചു.
അഞ്ജുവിനെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുവതിയുടെ ശരീരത്തില്‍ പാടുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ബ്രിട്ടനിലെ കെറ്ററിങ്ങില്‍ ഡിസംബര്‍ 15 നു രാത്രി ഇന്ത്യന്‍ സമയം 11.15 നാണ് അഞ്ജുവിനേയും മക്കളായ ജീവ (6), ജാന്‍വി(4) എന്നിവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ കൊമ്പന്‍പാറയിലെ ചേലപാലില്‍ സാജുവിനെ (52) നോര്‍താംപ്ടന്‍ഷര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പൊതു ദർശനത്തിനു ശേഷം തൊട്ടടുത്ത ദിവസം മൃതദേഹം നാട്ടിലേക്കയക്കും നാട്ടിൽ എത്തി തന്റെ പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം മൃതദേഹങ്ങൾ ചിതയിൽ അമരുമ്പോൾ വളരെ വലിയ സ്വപനങ്ങളുമായി തന്റെ മകളെ കൂലിപ്പണിയെടുത്തു പഠിപ്പിച്ചു യു കെ യിൽ എത്തിച്ച അഞ്ചുവിന്റെ പിതാവ് അശോകന്റെയും മാതാവിന്റെയും മനോവ്യഥ നമുക്ക് അളക്കാൻ കഴിയില്ല .വയസുകാലത്തു ഒരു കൈസഹായമാകേണ്ട മകളുടെയും കുഞ്ഞുങ്ങളുടെയും ജീവനില്ലത്ത ദേഹങ്ങൾ കാണുവാൻ അവർക്കു കരുത്തുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു.
📚READ ALSO:
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര് പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.