ടോക്കിയോ: കോവിഡ് മരണങ്ങളിൽ ഞെട്ടി ജപ്പാൻ. ഒറ്റ ദിവസം 456 കോവിഡ്‍ മരണങ്ങളാണു രാജ്യത്തു റിപ്പോർട്ട് ചെയ്തത്.
ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. വ്യാഴാഴ്ച മുതൽ 2,45,542 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 20,720 കേസുകൾ ടോക്കിയോയിൽ മാത്രമാണ്. കോവിഡ്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായ 53 പേരെ ടോക്കിയോയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2022 ഡിസംബറിൽ 7,688 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എട്ടാം തരംഗമാണ് ഇപ്പോൾ ജപ്പാനിലുണ്ടായിരിക്കുന്നതെന്നും നവംബർ മുതൽ കോവിഡ് വ്യാപനം കുത്തനെ വർധിക്കുകയുമാണെന്ന് അധികൃതർ പറഞ്ഞു. 2021ൽ അവസാന മൂന്നു മാസം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തേക്കാൾ 16 മടങ്ങ് അധികമാണ് കഴിഞ്ഞ വർഷം ഇതേ സമയമുണ്ടായത്.
നവംബർ മുതൽ ജപ്പാനിൽ കോവിഡ് വ്യാപനം കുത്തനെ വർധിക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 31 മുതൽ ഡിസംബർ 27 വരെ മരണം സംഭവിച്ചവരിൽ 40.8 ശതമാനം പേരും 80 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. 90 വയസ്സിന് മുകളിൽ പ്രായമുള്ളവർ 34.7 ശതമാനവും 70ന് മുകളിലുള്ളവർ 17 ശതമാനവുമാണ്. ഈ മൂന്നു പ്രായത്തിലുംപെട്ട ആളുകളാണ് ആകെ മരണസംഖ്യയുടെ 92.4 ശതമാനവുമെന്നും അധികൃതർ പറഞ്ഞു.
📚READ ALSO:
🔘കോഴിക്കോട്: കലോത്സവ വേദിയിൽ ചോരവീണ കാഴ്ച ഇങ്ങനെ.
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.