ദില്ലി: ചൈന അടക്കമുളള രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ചൈനയെ കൂടാതെ ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിനും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തെഴുതിയിട്ടുണ്ട്.
ചൈനയിലും യുഎസിലും പുതിയ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് വേരിയന്റുകളെ ട്രാക്ക് ചെയ്യാനുള്ള ഏറ്റവും പുതിയ നീക്കവുമായി കേന്ദ്രം.
ചൈനയിലും യു.എസിലും കൊവിഡ് കേസുകൾ വർധിച്ചു വരുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. INSACOG നെറ്റ്‌വർക്ക് സംവിധാനം ഉപയോഗിച്ച് കൊറോണ വൈറസ് വേരിയന്റുകൾ ട്രാക്കുചെയ്യുന്നതിലൂടെ പോസിറ്റീവ് കേസുകളുടെ ജീനോം സീക്വൻസിംഗ് വർദ്ധിപ്പിച്ചു കൊവിഡ് വൈറസുകളുടെ ജനിതക മാറ്റം നിരീക്ഷിക്കാൻ ആണ് ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം.
ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം ( INSACOG) കൊവിഡ് -19 വൈറസിലുണ്ടാവുന്ന ജനിതക വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള 50 ലധികം ലബോറട്ടറികളുടെ കൂട്ടായ്മയാണ്. കൊവിഡ് വൈറസിന്റെ സവിശേഷതകൾ തിരിച്ചറിയാനും മനസ്സിലാക്കാനും ജനിതക മാറ്റം നിരീക്ഷിക്കാനും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ജീനോം സീക്വൻസിങ് .
കൊവിഡ് പോസിറ്റീവ് കേസുകളുടെ സാംപിളുകള്‍ അടിയന്തരമായി തന്നെ ജീന്‍ സീക്വന്‍സിംഗ് ലബോറട്ടറികളിലേക്ക് അയച്ച് പരിശോധന നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ കൊവിഡ് വകഭേദങ്ങളുണ്ടാകുന്നുണ്ടോ എന്നുളളത് തുടര്‍ച്ചയായി നിരീക്ഷിക്കാനാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ സാര്‍സ്-സിഒവി-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം നെറ്റ്വര്‍ക്ക് വഴി പോസിറ്റീവ് കേസുകളുടെ സാംപിളുകള്‍ ജീന്‍ സീക്വന്‍സിംഗ് നടത്തി വൈറസിന്റെ വകഭേദങ്ങളെ കണ്ടെത്തുന്ന പ്രക്രിയ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തില്‍ പറയുന്നു.
📚READ ALSO:
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔘യൂറോപ്യൻ സെൻട്രൽ ബാങ്ക് തുടർച്ചയായി നാലാം തവണയും പലിശ നിരക്ക് ഉയർത്തി
🔘ലൈംഗിക രോഗങ്ങൾ വർധിച്ചു; സൗജന്യമായി കോണ്ടം -ഫ്രാൻസ്
🔘അമേരിക്ക: നവജാത ശിശു മരിച്ച സംഭവത്തിൽ ഇന്ത്യക്കാരി അറസ്റ്റിൽ; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി
🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ്
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.