ഫ്രാൻസ്: 2020, 2021 വർഷങ്ങളിൽ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ ഫ്രാൻസിൽ 30 ശതമാനമാണ് വർധിച്ചു. അടുത്ത വർഷം മുതൽ 25 വയസ്സിന് താഴെയുള്ളവർക്ക് ഫാർമസികളിൽ കോണ്ടം സൗജന്യമായി ലഭ്യമാക്കുമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
അതിനാൽ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് ഇനി മുതൽ ഫ്രാൻസിൽ സൗജന്യമായി കോണ്ടം ലഭിക്കും. ഉയർന്ന പണപ്പെരുപ്പം ഗാർഹിക ബജറ്റുകളെ ചൂഷണം ചെയ്യുന്നതിനാൽ, യുവാക്കൾക്കിടയിൽ ലൈംഗികമായി പകരുന്ന രോഗങ്ങളുടെ (എസ്ടിഡി) വർധനയ്‌ക്കെതിരെ പോരാടാനാണ് ഈ നീക്കം.
ലൈംഗിക രോഗങ്ങൾ കുറയ്ക്കുന്നതിനും ഗർഭനിരോധന മാർഗങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനുമാണു ലക്ഷ്യം വയ്ക്കുന്നത്. ഡോക്ടറുടെ കുറിപ്പോടെ വാങ്ങുന്ന കോണ്ടത്തിനു ചെലവാക്കുന്ന തുക 2018 മുതൽ വ്യക്തികൾക്കു തിരികെ നൽകാൻ സർക്കാർ ആരംഭിച്ചിരുന്നു. 26 വരെ പ്രായമുള്ള യുവതികൾക്കു ഗർഭനിരോധനമാർഗങ്ങൾ ഈ വർഷം ആദ്യം മുതൽ സൗജന്യമാക്കിയിരുന്നു.
യുവാക്കളുടെ ആരോഗ്യസംരക്ഷണമാണു ലക്ഷ്യം വയ്ക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അറിയിച്ചു. ഫാർമസികളിൽനിന്നു സൗജന്യമായി കോണ്ടം ലഭിക്കും. ഡോക്ടറുടെ നിർദേശം ഇല്ലാതെ തന്നെ എച്ച്ഐവി ഒഴികെയുള്ള രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്താനും സാധിക്കും. 26 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് ഇങ്ങനെ പരിശോധന നടത്താൻ സാധിക്കുന്നത്. ഗർഭനിരോധന മാർഗത്തിനു ചെറിയൊരു വിപ്ലവം കൊണ്ടുവരാനാണു നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
📚READ ALSO:
🔘ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ബിജെപി വിജയം; ഗുജറാത്തിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു.
🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ്
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.