ഗാന്ധിനഗര്‍: ഗുജറാത്തില്‍ തുടർച്ചയായ ഏഴാം തവണയും ബി ജെ പി. മുമ്പെങ്ങുമില്ലാത്ത ചരിത്രവിജയമാണ് ഇത്തവണ ബി ജെ പി ഗുജറാത്തിൽ നേടിയത്.
അധികാരത്തിലേറാന്‍ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. ഗുജറാത്തില്‍ ആകെ 182 സീറ്റുകളില്‍ 158ലും ബി ജെ പിയാണ് മുന്നിലുള്ളത്. കേവല ഭൂരിപക്ഷത്തിന് 92 സീറ്റ് മതി. കേവല ഭൂരിപക്ഷത്തിന് 92 സീറ്റ് മതി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി തുടര്‍ച്ചയായ ഏഴാം തവണയും ബി ജെ പി അനായാസം അധികാരം പിടിക്കുമെന്ന് ഉറപ്പുള്ള കാഴ്ചയാണ് വോട്ടെണ്ണലില്‍ തെളിയുന്നത്. 27 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ഇത്തവണയും അത് അരക്കിട്ട് ഉറപ്പിക്കുകയാണ്.
കോണ്‍ഗ്രസ് 16 സീറ്റിലേക്ക് തകർന്നടിഞ്ഞു. കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് 60 സീറ്റുകൾ കുറഞ്ഞു. കറുത്ത കുതിരകളാകുമെന്ന് കരുതിയ എ എ പി അഞ്ച് സീറ്റിലും ലീഡ് ചെയ്യുന്നു. അഞ്ച് സീറ്റില്‍ മറ്റു കക്ഷികള്‍ക്കാണ് മുന്നേറ്റം. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ബി ജെ പിയുടെ അല്‍പേഷ് താക്കൂര്‍, ഹാര്‍ദിക് പട്ടേല്‍, റിവാബ ജഡേജ തുടങ്ങിയവര്‍ മുന്നിലാണ്. എ എ പിയുടെ ഇസുദ്ദീന്‍ ഗദ്‌വി, കോണ്‍ഗ്രസിന്റെ ജിഗ്‌നേഷ് മേവാനി എന്നിവര്‍ പിന്നിലാണ്.
കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച കോണ്‍ഗ്രസ് താഴോട്ട് പോയതും എ എ പിയുടെ ഉദയവുമാണ് ഗുജറാത്തില്‍ ശ്രദ്ധേയമാകുന്നത്. ഗുജറാത്തിൽ 1985 ൽ കോൺഗ്രസ് നേടിയ 149 സീറ്റ് എന്ന റെക്കോർഡ് ബിജെപി മറികടന്നു. ഇത്തവണത്തെ വിജയം കൂടി കണക്കിലെടുത്ത്, തുടർഭരണത്തിൽ സിപിഐഎമ്മിന്റെ ബംഗാളിലെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ബിജെപി. കോൺഗ്രസ് കോട്ടയായ വടക്കൻ ഗുജറാത്തിലാണ് ബിജെപി വൻ തേരോട്ടം നടത്തിയത്. ഗുജറാത്തിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം ബിജെപി ആധിപത്യമാണ് പ്രകടമായത്. ഒറ്റ ഘട്ടത്തിലും കോൺഗ്രസിന് ഇവിടെ മേൽക്കൈ നേടാൻ സാധിച്ചിട്ടില്ല.
ആം ആദ്മി പാർട്ടിയാണ് ഗുജറാത്തിൽ കോൺഗ്രസിന്റെ അന്തകനായത് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ബിജെപിയുടെ വർഗീയ ഹിന്ദുത്വ അജണ്ടകൾ അതേപടി ഏറ്റുപിടിച്ച് പ്രചാരണം നയിച്ച എഎപി കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയെന്നാണ് കരുതുന്നത്. ബിജെപിയെ നേരിട്ട് പിന്തുണക്കാൻ താത്പര്യമില്ലാ കോൺഗ്രസിലെ അതൃപ്തർ എഎപിക്ക് മാറ്റിക്കുത്തിയത് ഫലത്തിൽ ഗുണമായത് ബിജെപിക്കാണെന്ന് വ്യക്തം. ഇതുവരെ 13 ശതമാനം വോട്ടാണ് എഎപി ഗുജറാത്തിൽ നേടിയത്.
ഗുജറാത്തില്‍ ഒരു സംഘടനാ സംവിധാനവും ഇല്ലാതിരുന്ന എഎപി ഒന്‍പത് സീറ്റുകളില്‍ ലീഡ് ചെയ്യുന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെ തന്നെയാണ് കാണുന്നത്. സംസ്ഥാനത്തെ 182 അംഗ നിയമസഭയിലേക്ക് ഡിസംബര്‍ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 63.14 ശതമാനം പോളിങ് രേഖപ്പെടുത്തി.
14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 60 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി എന്നീ പ്രമുഖരുള്‍പ്പെടെ ജനവിധി തേടുന്നു. 136 ജീവന്‍ പൊലിഞ്ഞ മോര്‍ബി തൂക്കുപാലം ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, ലഹരികടത്ത്, വിഷമദ്യദുരന്തം, കര്‍ഷക പ്രതിഷേധം തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രചാരണത്തില്‍ ഉയര്‍ന്നുകേട്ടത്.
📚READ ALSO:
🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ്
🔘കോവളത്തെ ലാത്വിയന്‍ വനിതയുടെ കൊലപാതകം: രണ്ടുപ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച വിധിക്കും.
🔘യുകെ: പള്ളിയില്‍ പോയി മടങ്ങി വന്ന പാലക്കാട് സ്വദേശി യുകെയിൽ അന്തരിച്ചു
🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.