ഇടുക്കി: ജില്ലയുടെ ആകാശ സ്വപ്‌നങ്ങൾക്ക് ചിറക് വിരിച്ച് സത്രം എയർ സ്ട്രിപ്പിൽ വിമാനം പറന്നിറങ്ങി. കൊച്ചിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് സത്രം എയര്‍സ്ട്രിപ്പില്‍ ഇറങ്ങിയത്. ഇന്ന് 2-12-2022 രാവിലെ 10 ഓടെയാണ് കൊച്ചിയിൽ നിന്നും പുറപ്പെട്ട വൈറസ് എസ്.ഡബ്ലിയു 80 എന്ന കുഞ്ഞൻ വിമാനം എയർ സ്ട്രിപ്പിൽ ലാൻഡ് ചെയ്‌തത്.
എന്‍സിസി വിദ്യാര്‍ഥികള്‍ക്ക് വിമാന പറക്കല്‍ പരിശീലനം നല്‍കുകയാണ് പ്രഥമ ലക്ഷ്യം. കാലക്രമേണ മെഡിക്കല്‍ എമര്‍ജന്‍സിയും ടൂറിസവും പോലുള്ള കാര്യങ്ങള്‍ക്കായി ഇതു വികസിപ്പിച്ചെടുക്കും.
മുമ്പ് രണ്ടുതവണ വിമാനമിറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഒരു തവണ മണ്‍തിട്ട തടസമായി നിന്നതു മൂലമാണ് വിമാനം ഇറക്കാന്‍ സാധിക്കാതിരുന്നത്. ഈ മണ്‍തിട്ട നീക്കിയതിനെ തുടര്‍ന്നാണ് വീണ്ടും വിമാനമിറക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ജൂലൈ മാസം പെയ്‌ത കനത്ത മഴയില്‍ എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു. കനത്ത മഴയ്ക്കൊപ്പം നിര്‍മാണത്തിലെ അപാകതയും ഇടുക്കി സത്രം എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം ഇടിഞ്ഞു പോകാന്‍ കാരണമായതായാണ് ദുരന്ത നിവാരണ അതോറിട്ടിയിലെ ശാസ്ത്ര സംഘത്തിന്‍റെ പരിശോധനയില്‍ കണ്ടെത്തിയത്.
📚READ ALSO:
🔘കോവളത്തെ ലാത്വിയന്‍ വനിതയുടെ കൊലപാതകം: രണ്ടുപ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച വിധിക്കും.
🔘യുകെ: പള്ളിയില്‍ പോയി മടങ്ങി വന്ന പാലക്കാട് സ്വദേശി യുകെയിൽ അന്തരിച്ചു
🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.