ചെന്നൈ: ഒക്ടോബര്‍ ഒന്‍പതിനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം നയന്‍താരയും വിഗ്നേഷും അറിയിച്ചത്. പിന്നാലെ നിരവധി പേര് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തി. എന്നാല്‍ സന്തോഷത്തോടൊപ്പം തന്നെ താരദമ്പതികള്‍ വിവാദത്തിലും അകപ്പെട്ടു.
വാടക ഗര്‍ഭധാരണത്തിലെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതിമാര്‍ക്ക് വാടക ഗര്‍ഭധാരണം നടത്താമോ എന്നതായിരുന്നു അന്വേഷിച്ചത്. ഇതിനിടയില്‍ തങ്ങള്‍ ആറ് വര്‍ഷം മുന്‍പ് വിവാഹം രജിസ്റ്റര്‍ ചെയ്തതായി നയന്‍താര വെളിപ്പെടുത്തി.
കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതെന്നും തമിഴ്നാട് ആരോഗ്യവകുപ്പിന് നല്കിയ സത്യവാങ്മൂലത്തില്‍ താര ദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹ രജിസ്റ്റര്‍ രേഖകളും സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിയാതെ വാടക ഗര്‍ഭധാരണത്തിന് നിലവില്‍ നിയമം അനുവദിക്കുന്നില്ലെന്നാണ് നിയമങ്ങള്‍ പറയുന്നത്. ഇത് താര ദമ്പതികള്‍ ലംഘിച്ചോ എന്ന വിവാദമാണ് ഉയര്‍ന്നിരുന്നത്. ജൂണ്‍ 9ന് ആയിരുന്നു വിഗ്നേഷ് ശിവന്റെയും നയന്‍താരയുടെയും വിവാഹം. നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ആണ് ഇരുവരും വിവാഹിതരായത്.
നയന്‍താരയും വിഗ്നേഷ് ശിവനും നേരത്തെ വിവാഹിതരായതിന്റെ രേഖകള്‍ പരിശോധിച്ച അധികൃതര്‍ ഇരുവരും വിഷയത്തില്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിയമപരമായ വാടക ഗര്‍ഭധാരണത്തിനുള്ള കാലയളവ് ദമ്പതികള്‍ പിന്നിട്ടതായാണ് കണ്ടെത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.