OET പരീക്ഷയില്‍ വിജയിക്കാന്‍ കഷ്ട്ടപെടുന്നവരെ വിഡ്ഡികളാക്കി തട്ടിപ്പും ചൂഷണവും നടക്കുന്നു. OET പരീക്ഷയുമായ ചുറ്റിപ്പറ്റി നടക്കുന്ന തട്ടിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മറനീക്കി പുറത്തു വരുന്നത് . കേരളത്തില്‍ OET പരീക്ഷയുടെ മറവില്‍ കോടികളുടെ തട്ടിപ്പു നടക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
UNAയുടെ പ്രവര്‍ത്തകനായിരുന്ന ജിതിന്‍ ലോഹി എന്നയാളിട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് ഈ തട്ടിപ്പിലേക്ക് വിരല്‍ ചൂണ്ടിയത്. കോട്ടയം, എറണാകുളം മേഖലയിലാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നതെന്ന് വിവരങ്ങള്‍ അടക്കം പുറത്തുവരുന്നുണ്ട്. കേരളമെമ്പാടും വ്യാപകമായി ഓഫീസുകൾ തുറക്കുന്ന കോച്ചിങ് ഏജൻസികൾ ട്രെയിനിങ്ങിന് ഉപരിയായി ഇത്തരം മാർഗങ്ങളിലൂടെ കോടികൾ സമ്പാദിക്കുന്നു ഉണ്ട് എന്നും വിവരമുണ്ട്.
ഓസ്‌ട്രേലിയന്‍ ഏജന്‍സിയാണ് OET പരീക്ഷ നടത്തുന്നത്. എന്നാല്‍, കേരളത്തില്‍ ഈ പരീക്ഷയുടെ ഇടനിലക്കാരായി നില്‍ക്കുന്നവരാണ് പരീക്ഷ പേപ്പര്‍ ചോര്‍ത്തി അട്ടിമറി നടത്തുന്നത്. ഇതില്‍ മുന്‍ UNA യുടെ നേതാക്കള്‍ അടക്കമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ജിതിന്‍ ലോഹി കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ അന്നത്തെ പരീക്ഷയുടെ ചില ചോദ്യങ്ങള്‍ മുന്‍കൂറായി രേഖപ്പെടുത്തി കൊണ്ടാണ് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടത്. ഈ ചോദ്യങ്ങല്‍ വരുമെന്നും ജിതില്‍ വ്യക്തമാക്കി.
ചോദ്യങ്ങള്‍ പരീക്ഷയില്‍ വരികയുംചെയ്തു. OET പരീക്ഷാ അധികൃതരുടെ ശ്രദ്ധയില്‍ ജിതിന്‍ അടക്കമുള്ളവര്‍ ഈ വിഷയം പെടുത്തിയിട്ടുണ്ട്. ചില പ്രമുഖ കോച്ചിംഗ് സ്ഥാപനങ്ങളെ ഇടനിലക്കാർ ആക്കിയാണ് ഇവർ പ്രവർത്തിക്കുന്നത്. OET പരീക്ഷക്കായി എത്തുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ ആണ് കൈകൂലിയായി വൻ സംഘങ്ങള്‍ ആവശ്യപ്പെടുന്നത്. ഇതിന് പകരമായി പരീക്ഷയുടെ ചോദ്യങ്ങള്‍ പരീക്ഷ നടത്തിപ്പുകാര്‍ കൈമാറും. ഓരോ പരീക്ഷയ്ക്കും ആറു ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെ കൈപ്പറ്റുന്ന സംഘങ്ങളുണ്ട്.
പരീക്ഷയുടെ തലേന്ന് രാത്രി ഹോട്ടലില്‍ മുറി എടുത്തതിനു ശേഷം ചോദിക്കുന്ന ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ത്തി നല്‍കുന്നു. ഇതിന് പകരമായി ലക്ഷങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്നു. തങ്ങളുടെ വിഹിതം കുറച്ച ശേഷം ബാക്കിയുള്ള തുക ചോദ്യപേപ്പർ തട്ടിപ്പ് സംഘത്തിന് കൈമാറുന്നു.
ഇതുമായി ബന്ധപ്പെട്ട് ജിതിന്‍ ലോഹി ഫേസ്‌ബുക്കില്‍ പങ്കു വെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു:
ഇന്നത്തെ OET എക്‌സാം ചോദ്യം.OET യുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണ് ..പരമാവധി ഷെയര്‍ ചെയുക.ഇന്ന് നടക്കാന്‍ പോവുന്ന OET എക്‌സാം ചോദ്യം ഇതാണ് എന്നാണ് അറിവ്. ഇന്ത്യയില്‍ ഈ പരീക്ഷ എഴുതാന്‍ ആളുകള്‍ എന്റര്‍ ആയി തുടങ്ങി എന്ന് വിശ്വസിക്കുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലും, UK യിലും ഇനിയും ആളുകള്‍ ഈ പരീക്ഷ എഴുതാന്‍ തുടങ്ങിയിട്ടില്ല.ഈ questions ഒരുപാട് ആളുകളുടെ കൈകളിലും, പബ്ലിക് ഡൊമൈനിലും ഉണ്ട് എന്നാണ് എന്റെ അറിവ്. ഈ question തന്നെയാണ് ഇന്ന് എക്സാമിന് വരുന്നതെങ്കില്‍ എനിക്ക് ഒരു message അയക്കണം.OET questions ചോരുന്നുണ്ട് എന്ന് ഞാന്‍ നിരന്തരം പറയാറുണ്ട്, ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് നല്‍കേണ്ടത്. കഷ്ടപെട് പഠിച്ചു പരീക്ഷ എഴുതുന്ന നഴ്‌സുമാര്‍ അടക്കമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മണ്ടന്മാരാവുന്നു. ഈ തട്ടിപ്പുകള്‍ക് പിന്നില്‍ വലിയൊരു ലോബി തന്നെയുണ്ട്. ആരൊക്കെയാണേലും ഈ തട്ടിപ്പുകള്‍ക് പിന്നിലുള്ള എല്ലാവരെയും പുറത്തുകൊണ്ട് വരുക തന്നെ ചെയ്യണം.ഈ പോസ്റ്റിന് പിന്നാലെ ഒ.ഇ.ടി അധികൃതര്‍ ഇടപെട്ട് ജിതിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു. എന്നാല്‍, ഇതേക്കുറിച്ച് വീണ്ടും യുഎന്‍എയിലെ തന്നെ ചിലര്‍ ഒ.ഇ.ടി അധികൃതരെ അറിയിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായി തന്നെ അന്വേഷണം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മലയാളികളായ ചിലര്‍ തന്നെയാണ് ഒ.ഇ.ടി പരീക്ഷുടെ പേരിലെ തട്ടിപ്പുകള്‍ക്ക് പിന്നിലുള്ളത്. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ഫെബിന്‍ സിറിയക്ക് ഫേസ്‌ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ:
കഴിഞ്ഞ ശെനിയാഴ്ച (22/10/2022)നടന്ന OET പരീക്ഷയുടെ ചോദ്യങ്ങള്‍ ലീക് ആയി എന്നുള്ള (ആദ്യമായല്ല ) ഒരു പോസ്റ്റ് ഞാന്‍ ഇന്നലെ ഇട്ടിരുന്നു ആ പോസ്റ്റ് ഏതു നിമിഷവും OET ക്കാര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു റിമൂവ് ചെയ്യും എന്നുള്ളതുകൊണ്ടാണ് ഈ പോസ്റ്റിടുന്നത് കൂടാതെ ഈ ചോദ്യങ്ങള്‍ ലീക്ക് ആകുന്നതെനിക്കുറിച്ചു ഞാന്‍ അറിഞ്ഞ കുറച്ചു കാര്യങ്ങളും. ശെനിയാഴ്ചയിലെ പരീക്ഷയുടെ ചോദ്യങ്ങള്‍ ലീക്ക് ആയതുമായി ബന്ധപെട്ടു OET ഇന്‍വെസ്റ്റിഗേഷന്‍ പ്രഖ്യപിച്ചുണ്ടെങ്കിലും ഇതുകൊണ്ട് സംഭവിക്കാന്‍ പോകുന്നതും സംഭവിച്ചതുമായ നാല് കാര്യങ്ങള്‍ ആണ്.
1. ഇതൊന്നുമറിയാതെ കഷ്ട്ടപെട്ടു പരീക്ഷയെഴുതിയ കുറെയേറെ നേഴ്സുമാരുടെ സമയവും പരീക്ഷ എഴുതാന്‍ മുടക്കിയ പൈസയും ഒരു പക്ഷെ നഷ്ട്ടമാകും അതല്ലെങ്കില്‍ അവരുടെ പരീക്ഷയുടെ റിസള്‍ട്ട് എവിടെയും ഉപയോഗിക്കാന്‍ പറ്റാതാവും.2. കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷ എഴുതുന്ന കുറെ നേഴ്സുമാര്‍ ഇതോടെ OET പഠനവും പരീക്ഷ എഴുത്തും നിര്‍ത്തി കാരണം അവര്‍ക്കറിയാം OET Benchmark ഉള്ളതിനാല്‍ ലീക്കഡ് ചോദ്യങ്ങള്‍ കിട്ടി പരീക്ഷ എഴുതുന്നവര്‍ മാത്രമേ പാസ്സാകുകയുള്ളു എന്ന്.3 . നല്ല നിലയില്‍ OET പഠിപ്പിക്കുന്ന പല സ്ഥാപങ്ങളും അല്ലെങ്കില്‍ അവിടുത്തെ അദ്ധ്യാപകരും പഠിപ്പിക്കല്‍ നിര്‍ത്തും കാരണം അവര്‍ക്കറിയാം അവര്‍ തൊണ്ട പൊട്ടി പഠിപ്പിച്ചാലും ആരും പാസ്സാകില്ല കാരണം ചോദ്യം കിട്ടി പരീക്ഷ എഴുതുന്നവര്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നതുകൊണ്ട് തന്നെ ഇവര്‍ പഠിപ്പിക്കുന്ന കുട്ടികള്‍ പാസ് ആവാന്‍ ഉള്ള സാദ്യത വളരെ കുറവാണ്.
4 .ചോദ്യപേപ്പര്‍ കൊടുത്തു കുട്ടികളെ പരീക്ഷ എഴുതിച്ചു സോഷ്യല്‍ മീഡിയയിലൂടെ റിസള്‍ട്ട് ഇട്ടു തള്ളി മറിക്കുന്നവരുടെയും ചോദ്യങ്ങള്‍ വിറ്റു ക്യാഷ് മേടിക്കുന്നവരുടെയും പൊടി കുറച്ചു നാളെത്തേക്കു കാണില്ല.
ഇന്നലെ പുറത്തു വന്ന ചോദ്യങ്ങളില്‍ writing മൊഡ്യൂള്‍ ഇന്ത്യയിലും , Speaking, Reading മൊഡ്യൂളുകള്‍ യുകെയിലും സൗദിയിലും വന്നു എന്ന് പലരിലൂടെയും അറിയാന്‍ കഴിഞ്ഞു. ചോദ്യ ഉത്തരങ്ങള്‍ സ്ഥിരമായി ഇങ്ങനെ വരാറുണ്ട് എന്ന് പലരും വിളിച്ചു അറിയുക്കകയും ചെയ്തു.OET പരീക്ഷയുടെ ചോദ്യ ഉത്തരങ്ങള്‍ സ്ഥിരമായി ലീക് ആകുന്ന കാര്യം OET യെയും NMC യെയും UK ഗവണ്മെന്റിലെ ബന്ധപ്പെട്ട ഡിപ്പാര്‍ട്മെന്റുകളെയും തെളിവ് അടക്കം അറിയിച്ചിട്ടുണ്ട്. OET യുടെ ഭാഗത്തു നിന്ന് അവര്‍ ഇതിനെക്കുറിച്ച് ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നു എന്ന് അറിയുക്കകയും ചെയ്തു. എന്നാല്‍ ലോകത്തിലെ എല്ലാ വിഷയങ്ങളും ആവിശ്യത്തില്‍ കൂടുതല്‍ ഊതി പെരുപ്പിച്ചു വര്‍ത്തയാക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ ഇതൊന്നും അറിഞ്ഞിട്ടുമില്ല കേട്ടിട്ടുമില്ല. എന്ന് അവര്‍ക്കൊക്കെ നേരം വെളുക്കുമോ?
ഇനിയിപ്പം ചോദ്യങ്ങള്‍ ലീക്ക് ആവുന്നതിനെക്കുറിച്ചു ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ കൂടി പറയാം നിലവില്‍ കേരളത്തിലും യുകെയിലും ഗള്‍ഫിലും OET യുടെ ഒരുമാതിരി എല്ലാ പരീക്ഷയുടെയും ചോദ്യങ്ങള്‍ ലീക്ക് ആവുന്നുണ്ട്. എറണാകുളം കേന്ദ്രീകരിച്ചാണ് കൂടുതലും ഇത് നടക്കുന്നത്. മെയിന്‍ ഏജന്റില്‍ നിന്നും അന്‍പതിനായിരം രൂപയ്ക്കു കിട്ടുന്ന ചോദ്യങ്ങള്‍ക്കു മൂന്ന് ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയാണ് പലരും നേഴ്സുമാരോട് വാങ്ങുന്നത്.(ഏജന്റുമാരുടെ എണ്ണം കൂടുന്നതനിസരിച്ചു പൈസയും കൂടും) പരീക്ഷയുടെ ചോദ്യങ്ങള്‍ കൊടുക്കുക എന്നതിലുപരി പരീക്ഷ നടക്കുന്നതിന്റെ തലേദിവസം പരീക്ഷ കേന്ദ്രത്തിന്റെ തൊട്ടടുത്ത ഹോട്ടലുകളില്‍ മുറിയെടുത്തു നേഴ്സുമാരെ താമസിപ്പിച്ചാണ് പലരും ചോദ്യവും ഉത്തരവും കൊടുക്കുന്നത് (ഹോട്ടല്‍ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നവരെ സംബന്ധിച്ചു ഇത് പരസ്യമായ രഹസ്യമാണ് ). അങ്ങനെ പരീക്ഷ എഴുതി പാസായ ഒരാളില്‍ നിന്നെ കേട്ടത് സാധാരണ OET പരീക്ഷക്കുള്ളതിലും കൂടുതല്‍ സെക്യൂരിറ്റി ചെക്കാണ് ചോദ്യവും ഉത്തരവും കൊടുക്കുന്ന ഹാളില്‍ കേറണമെങ്കില്‍ കാരണം അവരു വഴി ചോദ്യങ്ങള്‍ ലീക്ക് ആവാന്‍ പാടില്ലാലോ.
മറ്റേതു രാജ്യത്തെക്കാളും നാട്ടുകാരേക്കാളും കൂടുതല്‍ മലയാളികളാണ് ഇതിന്റെ മുന്‍പില്‍ എന്നത് ഏറ്റവും സങ്കടമുള്ള കാര്യം. UNA നേതാവായ ജാസ്മിഷാ കുറച്ചു നാളുകള്‍ക്കു OET പരീക്ഷയില്‍ തട്ടിപ്പു നടക്കുന്നതിനെക്കുറിച്ചും ചോദ്യങ്ങള്‍ ലീക്ക് ആവുന്നതിനെക്കുറിച്ചും തെളിവ് സഹിതം ഫേസ്‌ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നെകിലും ആ പോസ്റ്റ് OET റിമൂവ് ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഇങ്ങനെ പരീക്ഷ എഴുതുന്ന മിക്കവരും പാസ് ആവുമെങ്കിലും പലപ്പോഴും യുകെയിലും അയര്‍ലണ്ടിലും എത്തി ഒരു കുഴപ്പമില്ലാതെ ജോലി ചെയ്യുന്നവരുടെ നമ്ബറുകള്‍ വളരെ വിരളമാണെന്നത് വലിയ സത്യം. നൂറു പേര് പൈസ കൊടുത്തു പാസായാല്‍ അതില്‍ കുറെ പേര്‍ നല്ലൊരു ജോബ് ഇന്റര്‍വ്യൂ പോലും പാസ്സാകാറില്ല. പിന്നെ കുറേപേര്‍ നേഴ്‌സിങ് കൗണ്‍സില്‍ OET വെരിഫിക്കേഷന്‍ ചെയ്യുന്ന സമയത്താണ് അറിയുന്നത് അവര്‍ പറ്റിക്കപെട്ടു എന്ന്. പലപ്പോഴും അവരുടെ സെര്‍ട്ടിഫിക്കറ്റുകള്‍ വാലിഡേറ്റ് ചെയ്യാന്‍ പറ്റാതെ വരികയോ,അല്ലെങ്കില്‍ റിസള്‍ട്ട് OET തന്നെ ക്യാന്‍സല്‍ ചെയ്യുകയോ അതല്ലെങ്കില്‍ നല്ല രീതിയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതുകൊണ്ട് ജോലി ചെയ്യുന്ന ഹോസ്പിറ്റലുകാര്‍ പിരിച്ചു വിടുകയുമാണ് ചെയ്യുന്നത് എന്നാല്‍ ധനനഷ്ടത്തിന്നു ഉപരി നാട്ടുകാര്‍ അറിഞ്ഞു മാനം പോകുമെന്നോര്‍ത്തു ആരോടും പറയാത്തവരാണ് മിക്കവാറും.കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നിരവധി പെട്ടിയുമെടുത്തു തിരികെ പോവേണ്ടി വന്നു എന്നത് നഗ്‌നസത്യം ( അവര്‍ പറയുന്ന കാരണങ്ങള്‍ വേറെയാണ് കേട്ടോ)
കേരളത്തിലും ഗള്‍ഫിലുമുള്ള ചില OET ട്രെയിനിങ് സ്ഥാപനങ്ങള്‍ ആണ് ഇതിന്റെ പിന്നില്‍ എന്ന് പറയുന്നു എന്നാല്‍ UNA യിലെ ചില മുന്‍ നേതാക്കള്‍ ആണ് ഇതിന്റെ പിന്നില്‍ എന്ന് വേറെ കുറെ പേരും പറയുന്നു. നേഴ്സുമാരെ പറ്റിക്കാന്‍ മാത്രമായി ഇറങ്ങിയ അങ്ങനെയുള്ളവരുടെ പേര് വിവരങ്ങള്‍ അറിയാവുന്നവര്‍ തെളിവ് സഹിതം അറിയിക്കുകയാണെകില്‍ ഇതുമായി ബന്ധപ്പെട്ടവരുടെ മുന്നില്‍ എത്തിക്കാമെന്നുള്ള ഉറപ്പു തരുന്നു ഒന്നുമില്ലെങ്കില്‍ പൊതുജനത്തിന്റെ മുന്‍പില്‍ കൊണ്ടുവരാം നിങ്ങളുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂഷിക്കുമെന്നുള്ള ഉറപ്പും തരും.ഇതൊക്കെ വായിച്ചിട്ടു ചിലര്‍ ചോദിക്കും വല്ലവരും ക്യാഷ് കൊടുത്തു പരീക്ഷ പാസ്സായി യുകെയില്‍ വന്നു രക്ഷപെടുന്നതില്‍ നിനക്കെന്താ ഇത്ര സൂക്കേടെന്നു. അവര്‍ക്കു പൈസ ഉള്ളതുകൊണ്ടല്ലേ കൊടുക്കണേ, അവരുടെ ജീവിത പച്ചപിടിപ്പിക്കാനല്ലേ, നാട്ടില്‍ നിന്നിട്ട് എന്ത് കാണിക്കാനാ, നിനക്ക് അവര്‍ നന്നാകുന്നതിലുള്ള അസൂയയല്ലേ എന്ന് തുടങ്ങി നൂറു ചോദ്യങ്ങള്‍ പിന്നെ കുറെ ഭീഷണികളും. യുകെയിലെ നൂറിനടുത്തു ഗവണ്മെന്റ് ആശുപതികളിലേക്കും പ്രൈവറ്റ് നേഴ്‌സിങ് ഹോമുകളിളേക്കും വിദേശത്തു നിന്ന് നേഴ്സുമാരെ റിക്രൂട്ടിട് ചെയ്യുന്ന ഒരു സ്ഥാപനം നടത്തുന്നു വെക്തി എന്ന നിലയിലും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പതിനായിരത്തിനു മുകളില്‍ നേഴ്സുമാരെ റിക്രൂട്ടിട് ചെയ്ത അനുഭവത്തിന്റെയും വെളിച്ചത്തില്‍ പറയുന്നതാണ് ഈ അടുത്ത കാലം വരെ കേരളത്തില്‍ നിന്നുള്ള നേഴ്സുമാര്‍ക്കാണ് മറ്റേതു രാജ്യത്തെ നേര്‌സുമാരെക്കാളും ഡിമാന്‍ഡ് ഉണ്ടായിരുന്നതെകില്‍ ഇന്ന് മലയാളികളെ വേണ്ട അല്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ളവരെ വേണ്ട എന്ന് ഹോസ്പിറ്റലുകാര്‍ മുഖത്ത് നോക്കി പറയുമ്ബോള്‍ കേട്ട് തല കുമ്ബിടേണ്ടി വന്ന ഒരു മലയാളിയുടെ സൂക്കേടാണ് ഇതെന്ന് വിചാരിച്ചോ. അങ്ങനെ പറയാമോ ഈ രാജ്യത്തു എന്ന് തിരിച്ചു ചോദിക്കുമ്ബോള്‍ അവര്‍ പറയുന്ന പച്ചയായ മറുപടി കേട്ടിട്ട് മിണ്ടാന്‍ പറ്റാത്തവന്റെ ഗതികേടാണ് എന്ന് വിചാരിച്ചാല്‍ മതി. ഈ സ്ഥിതിയില്‍ പോയാല്‍ മലയാളി നേഴ്സുമാരുടെ യുകെ സ്വപ്നങ്ങള്‍ ഇല്ലാതാവുന്ന കാലം ഒട്ടും വിദൂരമല്ല. ഇവിടുത്തെ ഹോസ്പിറ്റലുകളിലും നേഴ്സിങ്ഹോമുകളിലും മാനേജര്‍ റോളുകളില്‍ ജോലിചെയ്യുന്ന ആരെയോട് ചോദിച്ചാലും അവര്‍ പറയും ഇതൊക്കെ തന്നെ.
ഇന്ത്യയില്‍ നിന്ന് IELTS ന് ഉയര്‍ന്ന സ്‌കോറും മേടിച്ചു അമേരിക്കയില്‍ പഠിക്കാന്‍ ചെന്ന ഇന്ത്യക്കാര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ പറ്റാത്തതിന്റെ പേരില്‍ അമേരിക്കന്‍ കോടതി ഇന്‍വെസ്റ്റിഗേഷന്‍ ഓര്‍ഡര്‍ ഇട്ടു എന്ന വാര്‍ത്ത വന്നിട്ട് അധികം ആയില്ല. ആരെയും നന്നാക്കാനും കുറ്റപ്പെടുത്താനുമല്ല അല്ലെങ്കില്‍ ആരോടും വഴക്കിടാനുമല്ല ഈ രീതി ശെരിയല്ല ഇതിനൊരു മാറ്റം വരണം ഞാന്‍ ഒരു മലയാളിലായാണെന്നും ഒരു നേഴ്സാണെന്നും പറഞ്ഞു ഈ യുകെയില്‍ ഇവരുടെ മുമ്ബില്‍ അഭിമാനിക്കുണ്ടെങ്കില്‍ ഇവിടെ വരുന്ന ഓരോരുത്തര്‍ക്കും എന്നെ പോലെ അഭിമാനിക്കാനും ആ അഭിമാനം കാത്തുസൂക്ഷിക്കാനും കഴിയണം. ഇനിയിപ്പം ഇതിന്റെ പേരില്‍ OET ചോദ്യങ്ങള്‍ വിറ്റു ക്യാഷ് ഉണ്ടാക്കുന്നവരും പൈസ കൊടുത്തു oet സ്‌കോര്‍ നേടിയവരും പൈസ കൊടുക്കാന്‍ റെഡി ആയി നില്‍ക്കുന്നവരും ഇനി എന്നെയും എന്റെ സ്ഥാപനത്തെയും കുറിച്ച് നല്ലതു പറയില്ല എന്നുള്ള നല്ല വിശവാസമുണ്ട് പക്ഷെ സത്യം എന്നും സത്യമായി തുടരും. ഞാന്‍ എഴുതി തള്ളി മറിച്ചതുകൊണ്ട് ഒന്നും സംഭവിക്കില്ല എന്നറിയാം എന്നിരുന്നാലും ഇത് വായിക്കുന്ന ഒരാള്‍ക്കെങ്കിലും ഇതുകൊണ്ടൊരു ഉപകാരം ഉണ്ടായാല്‍ നല്ല കാര്യാമല്ലേ.
സ്നേഹത്തോടെ ഫെബിന്‍ സിറിയക്ക്
OET പരീക്ഷയുമായ ചുറ്റിപ്പറ്റി നടക്കുന്ന തട്ടിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മറനീക്കി പുറത്തു വരുന്നത് . കേരളത്തില്‍ OET പരീക്ഷയുടെ മറവില്‍ കോടികളുടെ തട്ടിപ്പു നടക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
📚READ ALSO:
🔘യുകെ: പള്ളിയില്‍ പോയി മടങ്ങി വന്ന പാലക്കാട് സ്വദേശി യുകെയിൽ അന്തരിച്ചു
🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.