4 വയസുകാരന്റെ മരണം. അത്യാഹിത വിഭാഗങ്ങളിൽ കടുത്ത ജീവനക്കാരുടെ ക്ഷാമമെന്നും എന്നാൽ തെറ്റായ രോഗനിർണയം മൂലമാണ് മരണം സംഭവിച്ചതെന്ന് ന്യൂസിലൻഡ് ആക്ടിംഗ് പ്രധാനമന്ത്രി ഗ്രാന്റ് റോബർട്ട്‌സൺ .
വെല്ലിംഗ്ടണിലെ ഒരു കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ കഴുത്തുവേദനയുമായി എത്തിയ നാല് വയസ്സുള്ള കുട്ടിയെ "തെറ്റായ രോഗനിർണയം നടത്തിയതിന് ശേഷം" വീട്ടിലേക്ക് അയച്ചതാണ് മരണത്തിലേക്ക് വഴിവച്ചത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ, കുട്ടിയുടെ നില വഷളാകുകയും, കുട്ടിയുടെ കൈകൾ വീർത്തു വരികയും, തുടർന്ന് അത്യാഹിത വിഭാഗത്തിൽ എത്തിയ കുട്ടി ദീർഘനേരം കാത്തിരിക്കേണ്ടി വന്നു. വിഷമിക്കേണ്ട കാര്യമില്ലെന്ന് ഒരു ഡോക്ടർ ഇവരോട് പറയുകയും ചെയ്തു. എന്നാൽ രാത്രി 7.30 ഓടെ കുട്ടി മരണപ്പെട്ടു.
ടോൺസിലൈറ്റിസ് മൂലമുള്ള സെപ്‌സിസ് സങ്കീർണതകൾ മൂലമാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെഡിക്കൽ സ്റ്റാഫ് കൂടുതൽ അടിയന്തിരമായി പ്രവർത്തിച്ചിരുന്നെങ്കിൽ, തങ്ങളുടെ മകൻ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്നു മാതാപിതാക്കൾ പറഞ്ഞു.
ദശാബ്ദങ്ങളായി അത്യാഹിത വിഭാഗങ്ങളിൽ തുടരുന്ന അനാസ്ഥയിൽ മരണം സംഭവിക്കുമ്പോൾ നടത്തുന്ന അനുശോചനം ഇവിടെയും തുടർന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അത്യാഹിത വിഭാഗങ്ങളിൽ നടന്ന നിരവധി മരണങ്ങളിൽ ഒന്നാണ് കഴിഞ്ഞ ദിവസമുണ്ടായ കുട്ടിയുടെ മരണം.
എന്ത് വേദനയ്ക്കും, അത് കുട്ടികളായാലും, മുതിർന്നവരായാലും ശരിയായ രോഗനിർണ്ണയം നടത്താതെ നിസ്സാരമായി കണ്ടു പാരസെറ്റമോളും, ബ്രൂഫനും കൊടുത്തു വിടുന്ന ആരോഗ്യരംഗമാണ് ന്യൂസിലൻഡിൽ ഉള്ളത്. ഈ അവസ്ഥ കാരണം കുടിയേറിയവരും, സ്വദേശികളും ഉൾപ്പടെ ഏഷ്യൻ രാജ്യങ്ങളിൽ പോയി ചികിത്സ നടത്തുന്നത് സ്ഥിരമായ കാര്യമാണ്. ജീവനക്കാരുടെ ക്ഷാമമെന്നു പറഞ്ഞു കൈകഴുകുന്ന സ്ഥിരം പരിപാടി ഇവിടെയും തുടർന്നു. ന്യൂസിലൻഡിലെ കുത്തഴിഞ്ഞ ആരോഗ്യരംഗവും, വിദ്യാഭ്യാസരംഗവും കൂടുതൽ സംങ്കീർണതയിലേക്കു പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.