ഹൈദരാബാദ്: തെലങ്കാനയിലെ ഗോദാവരി നദിയിൽ ഒഴുക്കിൽപ്പെട്ടു അന്തരിച്ച മലയാളി വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്.
![]() |
ബ്രദർ ബിജോ തോമസ്, ഫാ. ടോണി സൈമൺ പുല്ലാടൻ |
കപ്പുച്ചിൻ സമൂഹാംഗങ്ങളായ റീജന്റ് ബ്രദർ ബിജോ തോമസ് (38) പാലംപുരയ്ക്കൽ, ഫാ. ടോണി സൈമൺ പുല്ലാടൻ (32), എന്നിവരാണ് ഞായറാഴ്ച മുങ്ങി മരിച്ചത്.
അദിലാബാദിലെ ചെന്നൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് അപകടം. തെലങ്കാനയിൽ നദിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഒഴുക്കിൽപ്പെട്ട് വെള്ളത്തിൽ മുങ്ങിയ ബ്രദർ ബിജോയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫാ.ടോണിയും അപകടത്തിൽപെട്ടത്. എന്നാൽ ഇരുവരും വെള്ളത്തിൽ മുങ്ങിമരിച്ചു. ബ്രദറിന്റെ മൃതദേഹം ഉച്ചക്ക് മുമ്പേ കണ്ടെത്തിയിരുന്നു.
കോട്ടയം കൈപ്പുഴ സെന്റ് ജോർജ് വി.എച്ച്.എസ്.എസിലെ റിട്ടേയർഡ് അധ്യാപകൻ സൈമൺ പുല്ലാടന്റെ മകനാണ് ഫാ.ടോണി സൈമൺ, പത്തനംതിട്ട ,മല്ലപ്പള്ളി സ്വദേശിയാണ് ബിജോ പാലമ്പുരയ്ക്കൽ. ചെന്നൂരിലെ അസീസി ഹൈസ്കൂളിൽ (തെലങ്കാനയിലെ അദിലാബാദ് മിഷൻ) സേവനമനുഷ്ഠിച്ചുവരുകയായിരുന്നു ഇരുവരും.
ഇരുവരും ചെന്നൂരിലെ അസീസി ഹൈസ്കൂളിൽ സേവനം ചെയ്തു വരികയായിരുന്നു. കപ്പുച്ചിൻ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസ് അംഗങ്ങളാണ്. ലണ്ടനിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രദർ ബിജോ കപ്പുച്ചിൻ സമൂഹത്തില് ചേർന്നത്.
📚READ ALSO:
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.