ലക്നൗ: അയോധ്യയിലെ ദീപോത്സവത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ദീപാവലി ആഘോഷത്തോടനുബന്ധിച്ചു അയോധ്യയിൽ 17 ലക്ഷം മൺചെരാതുകൾ തെളിഞ്ഞു.
#WATCH | Uttar Pradesh: Ayodhya witnesses laser show as lakhs of earthen lamps light up the Saryu river. pic.twitter.com/pn4ohYmzpg
— ANI (@ANI) October 23, 2022
ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി അയോധ്യയിലെ ദീപോത്സവത്തില്‍ ആദ്യമായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദ്ബെൻ പട്ടേൽ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
വൈകിട്ട് അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി രാമക്ഷേത്ര നിര്‍മാണത്തിന്‍റെ പുരോഗതിയും വിലയിരുത്തി. സരയൂ നദിക്കരയില്‍ നടക്കുന്ന ആരതി പ്രധാനമന്ത്രി വീക്ഷിച്ചു. വിപുലമായ സാംസ്കാരിക ഉത്സവവും നടന്നു.
#WATCH | Uttar Pradesh: Prime Minister Narendra Modi witnesses sound and laser show in Ayodhya
— ANI (@ANI) October 23, 2022
(Source: DD) pic.twitter.com/eL0gg82JiV
ദീപാവലി ആഘോഷിക്കാനൊരുങ്ങുമ്പോൾ ഭഗവാൻ ശ്രീരാമന്റെ ദിവ്യാനുഗ്രഹം നമ്മുടെ ജീവിതത്തെ പ്രകാശമാനമാക്കട്ടെ. അയോധ്യയിൽ നിന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.
May the divine blessings of Bhagwaan Shree Ram brighten our lives. Watch from Ayodhya... https://t.co/Hr2nVF2G2u
— Narendra Modi (@narendramodi) October 23, 2022
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.