ഒക്ടോബർ 24 രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു. ഉത്സവം സന്തോഷവും ക്ഷേമവും നൽകട്ടെയെന്ന് ആശംസിച്ചു. “എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. ദീപാവലി തെളിച്ചവും പ്രസരിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഐശ്വര്യപൂർണമായ ഉത്സവം കൂടുതൽ മുന്നോട്ട് പോകട്ടെ. നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും നാളുകള്‍ ഉണ്ടാകട്ടേ…. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം നിങ്ങൾ ഒരു അത്ഭുതകരമായ ദീപാവലി ആഘോഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം ആശംസിച്ചു.
Wishing everyone a Happy Diwali. Diwali is associated with brightness and radiance. May this auspicious festival further the spirit of joy and well-being in our lives. I hope you have a wonderful Diwali with family and friends.
— Narendra Modi (@narendramodi) October 24, 2022പ്രസിഡന്റ് ദ്രൗപതി മുർമുവും ദീപാവലി ആശംസകൾ നേർന്നു. “എല്ലാ ദേശവാസികൾക്കും ദീപാവലി ആശംസകൾ! വെളിച്ചത്തിന്റെയും സന്തോഷത്തിന്റെയും ഈ വിശുദ്ധ ഉത്സവത്തിൽ, അറിവിന്റെയും ഊർജ്ജത്തിന്റെയും വിളക്ക് കത്തിച്ച് ആവശ്യമുള്ളവരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരാൻ നമുക്ക് ശ്രമിക്കാം. ഈ മഹത്തായ ഉത്സവത്തിൽ, സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു,” രാഷ്ട്രപതി ഭവൻ ട്വീറ്റ് ചെയ്തു.
सभी देशवासियों को दीवाली की हार्दिक शुभकामनाएं! प्रकाश और उमंग के इस पवित्र त्योहार पर, हम ज्ञान और ऊर्जा के दीपक को प्रज्ज्वलित करते हुए जरूरतमंद लोगों के जीवन में भी खुशियां लाने का प्रयास करें। मैं इस महापर्व पर सभी देशवासियों के जीवन में सुख-समृद्धि के लिए प्रार्थना करती हूं।
— President of India (@rashtrapatibhvn) October 24, 2022
തിന്മയുടെ മേൽ നന്മ വിജയം കൈവരിച്ചതിന്റെ ആഘോഷമാണ് ദീപാവലി. തുലാംമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപങ്ങളുടെ ഉത്സവമായതുകൊണ്ട് തന്നെ അതിനെ ദീപാവലി എന്ന് വിളിക്കുന്നതും. ഈ ആഘോഷത്തിനു പിന്നില്‍ നിരവധികഥകളുണ്ട്, നരകാസുരനെ ഭഗവാ൯ ശ്രീ മഹാവിഷ്‌ണു നിഗ്രഹിച്ചു എന്നുള്ളതാണ് അവയില്‍ ആത്മീയപരമായി പ്രചാരത്തിലുള്ള ഒരു കഥ.
ഹൈന്ദവ ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ദീപാവലി. ‘ദീപാവലി’ എന്നാല്‍ ‘വിളക്കുകളുടെ ഒരു നിര’ എന്നാണ് അര്‍ത്ഥമാക്കുന്നത്. വെളിച്ചത്തിന്റെ ഉത്സവം അഥവാ ദീപാവലി, അന്ധകാരത്തിന്മേല്‍ വെളിച്ചത്തിന്റെയും തിന്മയുടെ മേല്‍ നന്മയുടെയും അജ്ഞതയ്ക്കെതിരായ അറിവിന്റെയും നിരാശയ്ക്കെതിരായ പ്രതീക്ഷയുടെയും വിജയത്തെ ഈ ദീപം സൂചിപ്പിക്കുന്നു.
ദീപാവലി ദിനത്തില്‍ വീടുകള്‍ വിളക്കുകളും ദീപങ്ങളും കൊണ്ട് അലങ്കരിക്കാറുണ്ട്. ഹിന്ദു പാരമ്പര്യത്തില്‍, ദീപം പ്രാര്‍ത്ഥനയുടെ ഒരു പ്രധാന ഭാഗമാണ്, അത് വിശുദ്ധി, നന്മ, ഭാഗ്യം, ശക്തി എന്നിവയെ സൂചിപ്പിക്കുന്നു. ദീപങ്ങളുടെ ഉത്സവം വരുന്നത് അമാവാസി ദിനത്തിലാണ് വെളിച്ചമില്ലാത്തപ്പോള്‍ ദുരാത്മാക്കളും മറ്റും ശക്തി പ്രാപിക്കുകയും ആക്രമണകാരികളാകുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു. അതിനാല്‍, വീടിന്റെ എല്ലാ കോണുകളിലും ആ ദുഷ്ടശക്തികളെ ദുര്‍ബലപ്പെടുത്താന്‍ ദീപങ്ങള്‍ കത്തിക്കുന്നു.
ദീപത്തിന് ആഴത്തിലുള്ള അര്‍ത്ഥമുണ്ട്. അതിലെ എണ്ണ മനുഷ്യമനസ്സിലെ അത്യാഗ്രഹം, അസൂയ, വിദ്വേഷം, കാമം തുടങ്ങിയ അഴുക്കുകളെ പ്രതീകപ്പെടുത്തുന്നു. പരുത്തി ആത്മാവിന്റെ പ്രതീകമാണ്. തിരി ഉപയോഗിച്ച് എണ്ണ കത്തിച്ചാല്‍, ദീപം പ്രകാശം നല്‍കുന്നു. അതിനാല്‍ ദീപങ്ങളുടെ പ്രകാശം അര്‍ത്ഥമാക്കുന്നത് ഒരാള്‍ അത്യാഗ്രഹവും ഭൗതികവുമായ ചിന്തകളില്‍ നിന്ന് മുക്തി നേടണം എന്നാണ്.
ദീപാവലി ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാദേശിക ഭേദമുണ്ട്. എങ്കിലും പുതുവസ്ത്രങ്ങള്‍ ധരിച്ച് ദീപം തെളിയിക്കുന്നതും സമ്മാനങ്ങള്‍ കൈമാറുന്നതുമെല്ലാം എല്ലായിടത്തും പതിവാണ്. ഉത്തരേന്ത്യയില്‍ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷമാണ് ദീപാവലി . എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളു.
ദീപങ്ങളുടെ ഉത്സവമായ ഈ ആഘോഷത്തില്‍ അതിരാവിലെ ശരീരമാസകലം എണ്ണ തേച്ചുകുളിക്കണമെന്നൊരു പഴമൊഴിയുണ്ട്. വിശ്വാസികള്‍ ഇന്നും അത് ചെയ്ത് പോരുന്നുണ്ട്. മറ്റുള്ള വിശേഷദിവസങ്ങളിലും വ്രതദിനത്തിലും എണ്ണ തേച്ചുകുളി നിഷിദ്ധമാണ്. എന്നാല്‍, ദീപാവലിക്ക് എണ്ണ തേച്ചുകുളിക്കണമെന്നാണ് ചിട്ട. അതിനു പിന്നിലെ ഐതിഹ്യത്തെ ക്കുറിച്ചു അറിയാം.
ഭഗവാന്‍ മഹാവിഷ്ണു ലക്ഷ്മീസമേതനായി ക്രൂരനായ നരകാസുരനെ നിഗ്രഹിച്ചു. ഇതില്‍ സന്തോഷം പൂണ്ട ദേവന്മാര്‍ ദീപാലങ്കാരം നടത്തിയും മധുരം വിളമ്ബിയും ആഘോഷിച്ചതിന്റെ ഓര്‍മയ്ക്കായാണ് ദീപാവലി ആഘോഷം. യുദ്ധത്തില്‍ വിജയിച്ചു വന്നശേഷം ശരീരവേദനയകറ്റാന്‍ ഭഗവാന്‍ എണ്ണതേച്ചു കുളിച്ചതിന്റെ സ്മരണയ്ക്കായാണ് ദീപാവലി ദിനത്തില്‍ എണ്ണ തേച്ചുകുളിക്കണം എന്ന് പറയുന്നത്.
പ്രായഭേദമന്യേ സൂര്യോദയത്തിനു മുന്നേ ശരീരമാസകലം എണ്ണതേച്ച് കുളിക്കുന്നത് സര്‍വപാപങ്ങള്‍ നീങ്ങി അഭിവൃദ്ധിയുണ്ടാവാന്‍ ഉത്തമമാണെന്നാണ് വിശ്വാസം. കൂടാതെ, ഈ ദിവസം ലക്ഷ്മീ പൂജയ്ക്കും ഉത്തമമായ ദിനമാണിത്. ജലാശയങ്ങളില്‍ ഗംഗാദേവിയുടെയും എണ്ണയില്‍ ലക്ഷ്മീ ദേവിയുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. കുളി കഴിഞ്ഞാല്‍ സ്ത്രീകള്‍ രംഗോലികള്‍ വരയ്ക്കുകയും ദീപങ്ങള്‍ കത്തിക്കുകയും ചെയ്യുന്നു. വിളക്കുകള്‍ ഉത്സവത്തിന്റെ ആഗമനത്തെ സൂചിപ്പിക്കുന്നു.
കുട്ടികൾ പടക്കം പൊട്ടിക്കുന്നു. കുടുംബങ്ങൾ ഒരുമിച്ച് മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും കഴിക്കുന്നു. ദീപാവലി എല്ലാ ഹൃദയങ്ങളിലും സന്തോഷവും ആവേശവും നിറയ്ക്കുന്നു. ആഘോഷം എല്ലാവരേയും ദൈവികമായി അനുഭവിപ്പിക്കുന്നു.
വ്യാപാരികളെ സംബന്ധിച്ചിടത്തോളം ദീപാവലി ധനത്തിന്‍റെ ഉത്സവമാണ്. ധനപൂജ അനുഷ്ഠിക്കേണ്ട ദിനം. വ്യാപാരികള്‍ക്ക് കടബാധ്യതയുള്ളവര്‍ അതു കൊടുത്തു തീര്‍ക്കുന്നത് അന്നാണ്.വ്യാപരികളൂം കടം വീട്ടുന്ന ദിവസവും ദീപാവലിയാണ്.
ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയെ ഭവനത്തിൽ കുടിയിരുത്താനാണ് ദീപാവലി ആചരിക്കുന്നത്. അങ്ങനെ ദീപാവലി ആഘോഷങ്ങള്‍ക്ക് പുറകില്‍ നിരവധി കഥകളുണ്ട്. വീട്ടിലേക്ക് ഐശ്വര്യം കുടിയിരുത്താനായി നിറയെ ദീപങ്ങളും പടക്കങ്ങളുമൊക്കെയായി ദീപാവലി ഒരു ആഘോഷംതന്നെയാണ്. ദീപാവലിദിനത്തിൽ പുലർച്ചെയും സന്ധ്യയ്ക്കും അഷ്ടഗന്ധം, ദശാംഗം, കർപ്പൂരം, കുന്തിരിക്കം എന്നിവ പുകയ്ക്കുന്നതും ഐശ്വര്യം വർധിപ്പിക്കും, സന്ധ്യയ്ക്ക് നിലവിളക്കുവെച്ചശേഷം ചെരാതുകൾ തെളിയിക്കണം ചെരാതുകളുടെ എണ്ണം ഇരട്ടസംഖ്യയിലായിരിക്കണം. നാലിന്റെ ഗുണിത സംഖ്യയായാൽ, അതായത് നാല്, എട്ട്, പന്ത്രണ്ട് ,പതിനാറ് എന്നീ ക്രമത്തിലായാൽ അത്യുത്തമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.