അബുദാബി: സാധാരണ പാസ്‌പോർട്ട് കൈവശമുള്ള യുഎഇ പൗരന്മാർക്ക് വിസയില്ലാതെ നവംബർ 1 മുതൽ ജപ്പാനിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് അധികൃതർ ഇന്ന് പ്രഖ്യാപിച്ചു. സന്ദർശന കാലയളവ് 30 ദിവസത്തിൽ കവിയുന്നില്ലെങ്കിലാണ് അവർക്ക് വിസ രഹിത പ്രവേശനം ലഭിക്കുക.
രണ്ടര വർഷത്തിന് ശേഷം അതിർത്തികൾ വീണ്ടും തുറന്ന് വിദേശ വിനോദസഞ്ചാരികൾക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളയുകയാണെന്ന് ജപ്പാൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
അബുദാബി എക്‌സിക്യുട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആരംഭിച്ച ഈ സമഗ്രമായ യുഎഇ-ജപ്പാൻ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 50 വർഷം ആഘോഷിക്കുന്ന വേളയിൽ ഒപ്പുവെക്കുകയായിരുന്നു.
യുഎഇ പൗരന്മാരെ ജപ്പാനിലേക്കുള്ള എൻട്രി വിസ നിബന്ധനകളിൽ നിന്ന് ഒഴിവാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎഇയും ജപ്പാനും തമ്മിൽ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ഒപ്പുവെച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.