യുകെ: പള്ളിയില്‍ പോയി മടങ്ങി വന്ന പാലക്കാട് സ്വദേശി യുകെയിൽ അന്തരിച്ചു

മണ്ണാർക്കാട് : യുകെയില്‍ വൂസ്റ്ററില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി സതീഷ് തോമസ് (40 ) ആണ് അന്തരിച്ചത്. മണ്ണാര്‍ക്കാട് കാരകുറിശ്ശി വാഴേമ്പുറം പറയിടത്ത് വീട്ടില്‍ ടി തോമസ് ഫിലോമിന തോമസ് ദമ്പതികളുടെ മകനാണ്. കരിമ്പ സെന്റ് മേരീസ് സീറോ മലങ്കര ഇടവക അംഗമാണ്. 


രണ്ടു ദിവസം മുന്നേ രാവിലെ സാധാരണ പോലെ പള്ളിയില്‍ പോയി മടങ്ങി വന്ന സതീഷിനു ചെറിയൊരു തലവേദനയോടെയുള്ള അസ്വസ്ഥതയോടെയാണ് തുടക്കം. എന്നാല്‍ അല്‍പ സമയത്തിനകം അത് സഹിക്കാന്‍ വയ്യാത്ത വേദനായായി മാറി.

ഞായറാഴ്ച വൈകീട്ട് ഭാര്യ ഡ്യൂട്ടിയിലായിരിക്കേ സംസാരിക്കുമ്പോള്‍ സതീഷിന്റെ ശാരീരിക അസ്വസ്ഥതകള്‍ ബോധ്യപ്പെടുകയായിരുന്നു. ഉടന്‍ സുഹൃത്തുക്കള്‍ മുഖേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്‌ട്രോക്ക് സംഭവിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം ഉണ്ടാവുകയും പിന്നീട് തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുകയും ചെയ്തു. വെന്റിലേറ്ററിലായിരിക്കേ മരണം സംഭവിക്കുകയായിരുന്നു.

അടുത്തിടെയാണ് സതീഷ് കുടുംബ സമേതം ജോലിക്കായി യുകെയിലെത്തിയത്. ഭാര്യ നിമ്മി , രണ്ടു മക്കളുണ്ട്.

ഏതാനും വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിന്റെ മിച്ച ബാക്കിയുമായി ശേഷ ജീവിതം യുകെയില്‍ സ്വസ്ഥമാകാന്‍ എത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ 40 കാരനായ സതീഷിനു വേണ്ടി വിധി കരുതിയത് പൊരുതി നില്‍ക്കാന്‍ പോലും കഴിയാത്ത വേഗത്തില്‍ ഉള്ള മരണമായിരുന്നു.  

📚READ ALSO:

🔘 കോച്ചിങ് ഏജൻസികളെ ഇടനിലക്കാർ ആക്കി OET  ചോദ്യപേപ്പറുകൾ ചോർത്തുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കോട്ടയവും എറണാകുളവും കേന്ദ്രീകരിച്ച്  തട്ടിപ്പുകൾ ;

🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ്  'നെഗറ്റീവ്' ആയി താഴ്ത്തി

🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്

🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു, 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !