കോവളം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസിൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. പനത്തുറ സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ക്കെതിരെ ബലാല്‍സംഗവും കൊലപാതകവും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.
കൊല്ലപ്പെട്ടത് അതിഥിയെന്ന് പ്രോസിക്യൂഷന്‍, ജീവിക്കണമെന്ന് പ്രതികള്‍, ഇനി ശിഷ്ടകാലം ജയിൽ. കോവളം വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. പോലീസ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്ന കൊലക്കുറ്റം, മരണകാരണമായേക്കാവുന്ന പീഡനം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, മയക്കുമരുന്നു നല്‍കല്‍ എന്നീ കുറ്റങ്ങളെല്ലാം നിലനില്‍ക്കുമെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
"അതിനിടെ, നാടകീയസംഭവങ്ങൾ കോടതിമുറിയില്‍ അരങ്ങേറി. വിധിപ്രസ്താവത്തിന് മുമ്പ് പ്രതികളായ രണ്ടുപേരും തങ്ങള്‍ നിരപരാധികളാണെന്ന് പ്രതിക്കൂട്ടില്‍നിന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. തങ്ങള്‍ക്ക് നുണ പരിശോധന നടത്താന്‍ തയ്യാറാകണം. സംഭവസ്ഥലത്തുനിന്ന് ഒരു യോഗ അധ്യാപകന്‍ ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇയാള്‍ക്ക് പലഭാഷകളും അറിയാം. ഇയാളെക്കുറിച്ച് അന്വേഷിക്കണം. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തില്‍നിന്ന് ലഭിച്ച മുടി വിദഗ്ധ പരിശോധനയ്ക്ക് അയക്കണമെന്നും പ്രതികള്‍ വിളിച്ചുപറഞ്ഞു. "
എന്നാല്‍ ഇതെല്ലാം കേട്ട കോടതി ഇതിനുപിന്നാലെ വിധിപ്രസ്താവം ആരംഭിക്കുകയായിരുന്നു. ഈ ജീവപര്യന്തം തടവ് ജീവിതാവസാനം വരെയാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുകയില്‍ ഒരുവിഹിതം സഹോദരിക്ക് നല്‍കാനും നിര്‍ദേശമുണ്ട്. ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ അന്വേഷണത്തിന് ശേഷം ഇരയുടെ സഹോദരിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ശിക്ഷാവിധി കേട്ട ശേഷവും പ്രതികള്‍ കോടതിമുറിയില്‍ രോഷാകുലരായി. തങ്ങളെ ശിക്ഷിക്കരുതെന്ന് പറഞ്ഞാണ് ഇരുവരും രോഷാകുലരായത്. നേരത്തെ കോടതിയില്‍ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ ഇവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.
പങ്കാളിയോടൊപ്പം അയർലണ്ടിൽ താമസിച്ചിരുന്ന ലാത്വിയ സ്വദേശിനിയായ വിദേശ സന്ദർശക പെൺകുട്ടിയെ 2018 മാർച്ച് 14 ന് തിരുവനന്തപുരം പോത്തൻകോടുള്ള ആശുപത്രിയില്‍ ആയുർവേദ ചികിത്സക്കായി പോയ സമയത്താണ് കാണാതായത്. പിന്നീട് 36 ആം ദിനം ഇവരുടെ മൃതദേഹം ഏപ്രില്‍ 20-ന് കോവളം വാഴമുട്ടം പൂനംതുരുത്തിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ അഴുകിയനിലയില്‍ കണ്ടെത്തി.
ലിഗയെ കണ്ടെത്തിയ കണ്ടൽക്കാടിലേക്ക് 2 പ്രതികള്‍ പ്രലോഭിപ്പിച്ച് മയക്കുമരുന്ന് നൽകി കൊലപ്പെടുത്തുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു.
READ STORY: വിദേശവനിത ലിഗയുടെ കൊലപാതകം.
📚READ ALSO:
🔘യുകെയിൽ വീണ്ടും വിദ്യാർത്ഥി മരണം.; നിരാശയിലും ചതിയിലും പെട്ട് ജീവൻ വെടിയുന്ന വിദ്യാർഥികൾ
🔘യുകെ: പള്ളിയില്‍ പോയി മടങ്ങി വന്ന പാലക്കാട് സ്വദേശി യുകെയിൽ അന്തരിച്ചു
🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.