കവന്‍ട്രി: യുകെയിൽ വീണ്ടും വിദ്യാർത്ഥി മരണം. പഠിക്കാനെത്തിയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലയാളി കെയര്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സ്റ്റുഡന്റ് വിസയിലെത്തിയ വിദ്യാർത്ഥിയാണ് മരിച്ചതെന്നാണറിവ്. കൂടുതൽ വിവരണങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഈ പ്രദേശം കനത്ത കാവലിലാണ്.
ജോലി കിട്ടിയത് അറിയിക്കാൻ ഫോണില്‍ വിളിച്ചപ്പോള്‍ ഉത്തരം ഇല്ലാതെ വന്നപ്പോൾ തിരക്കിയിറങ്ങിയ സുഹൃത്ത് കണ്ടത് കത്തെഴുതി മരിച്ചു കിടക്കുന്ന ചെസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ വിചിനെ. തൊട്ടു താഴെയുള്ള കടയിലെ തമിഴ് വംശജനായ വ്യക്തിയെ കൂടി കൂട്ടിനു വിളിച്ച് അകത്തു നിന്നും പൂട്ടിയിട്ടില്ലായിരുന്ന കതക് തുറന്നു മുറിയില്‍ കടന്നതോടെയാണ് വിചിന്‍ തന്റെ ജീവിതം അവസാനിപ്പിച്ചെന്ന ഞെട്ടിക്കുന്ന വിവരം മനസ്സിലാകുകയും സുഹൃത്തുക്കൾക്ക് ഒപ്പം പോലീസിൽ അറിയിക്കുകയുമായിരുന്നു.
കൊല്ലം കൊട്ടാരക്കര സ്വദശിയായ വിചിന്‍ വര്‍ഗീസ്, എന്ന യുവാവിനെയാണ് ഇന്നലെ രാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചതെന്ന് കരുതപ്പെടുന്നു.ഇന്നലെ മരണപ്പെട്ടയാൾക്ക് കാര്യമായ സൗഹൃദമോ പരിചയമോ ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക സൂചന. മിക്ക സമയങ്ങളില്‍ ഒറ്റപ്പെട്ട നിലയിലാണ് ബിജിനെ പരിചയമുള്ളവര്‍ പോലും കണ്ടിട്ടുള്ളത്. കൂടാതെ യുവാവ് മാനസിക സമ്മര്‍ദത്തിന് വിധേയനായിരുന്നു എന്നും സൂചനയുണ്ട്.
സ്റ്റുഡന്റ്‌റ് വിസയില്‍ എത്തിയ ഇയാള്‍ ഒരു മലയാളി കെയര്‍ ഏജന്‍സിയിലാണ് ജോലി ചെയ്തിരുന്നത്. അടുത്തിടെ കെയര്‍ ഹോമില്‍ സ്ഥിര ജോലിക്കായി ശ്രമം നടത്തിയിരുന്നതായും സൂചനയുണ്ട്.
യുകെ മലയാളി നടത്തുന്ന കെയര്‍ ഏജന്‍സി ആണ് വിചിന്‍ ഉൾപ്പടെ ഉള്ളവരെ കെയര്‍ അസിസ്റ്റന്റായി ജോലി നൽകിയിരുന്നത്. എന്നാൽ ഈ നഴ്സിംഗ് ഹോം യുവാവിന് സ്ഥിരമായി ജോലി ഓഫര്‍ ചെയ്യുകയും ഇതറിഞ്ഞ കെയര്‍ ഏജന്‍സി തങ്ങൾക്ക് ഷെയർ നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു വെന്ന് വിദ്യാർഥികൾ പറയുന്നു. കണക്കു പറയാനും കൈക്കൂലി ഉറപ്പിക്കാനുമായിട്ടാണ് ഏജൻസി ഉടമ മൂന്നു ദിവസം മുന്‍പ് വിചിന്റെ താമസ സ്ഥലത്ത് എത്തിയതെന്ന് ഇപ്പോള്‍ സുഹൃത്തുക്കള്‍ പറയുന്നു. ഇയാള്‍ മുറിയിലെത്തി ഭീഷണി മുഴക്കിയതായി വിചിന്‍ സുഹൃത്തുക്കളോടു പരാതി പറഞ്ഞിട്ടുമുണ്ട്. നിന്നെ അകത്താക്കും, വേറെ എവിടെയും ജോലി ചെയ്യിക്കാന്‍ അനുവദിക്കില്ല. യൂണിവേഴ്‌സിറ്റിയിലും ഹോം ഓഫിസിലും പരാതിപ്പെടും എന്നുമൊക്കെ ഭീഷണിയുടെ ശബ്ദത്തില്‍ പറഞ്ഞതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദത്തില്‍ ആയിരുന്നു വിചിന്‍.
മുറിയില്‍ നിന്നും ലഭിച്ച കത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടു നാള്‍ മുമ്പ് മലയാളി ഏജന്‍സിക്കാരന്‍ മുറിയിലെത്തി പ്രശ്‌നം ഉണ്ടാക്കിയതായി സുഹൃത്തിന്റെ മൊഴിയും പോലീസിനു ലഭിച്ചു.
ലിവര്‍പൂളിന് അടുത്ത വിരളിലാണ് സംഭവം. സംഭവമറിഞ്ഞു രാത്രി വൈകിയിട്ടും അനേകം മലയാളികള്‍ ലിവര്‍പൂളില്‍ നിന്നും ബിര്‍കെന്‍ഹെഡില്‍ നിന്നും വിരാളില്‍ എത്തി. പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണെന്നു സംഭവ സ്ഥലത്തെത്തിയ മലയാളികള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം യുകെയില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികളില്‍ ഒന്നിലേറെപ്പേര്‍ സമാന സാഹചര്യത്തില്‍ മരിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ഹാദേഴ്സ്ഫീല്‍ഡ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറ്റുമാനൂര്‍ സ്വദേശിയായ ഇയാളുടെ സംസ്‌കാരം പിന്നീട് യുകെയില്‍ തന്നെ നടത്തുക ആയിരുന്നു. യുവാവിന്റെ സഹോദരിയും യുകെയില്‍ തന്നെ വിദ്യാര്‍ത്ഥി ആയിരുന്നു. മുന്‍പ് ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലും മറ്റൊരു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ ജില്ലക്കാരനായ യുവാവിന്റെ മൃതദേഹം നാട്ടില്‍ എത്തിയ ശേഷമാണു യുകെ മലയാളികള്‍ പോലും വിവരമറിഞ്ഞത്.
സാമ്പത്തികമായും മാനസികമായും ചതിക്കപ്പെടുന്നവരുടെ വലിയൊരു നിര തന്നെ യുകെ പോലുള്ള രാജ്യങ്ങളിൽ കണ്ടെത്താനാകും. നാട്ടിൽ എത്തിയ മുടക്കിയ കാശ് നഷ്ടമാകുമെന്ന വേദനയും മാതാ പിതാക്കളുടെയും നാട്ടുകാരുടെയും മുന്നിൽ ഒന്നുമല്ലാതാകുന്ന അവസ്ഥയും മിക്കവർക്കും ഓർക്കാൻ കൂടി കഴിയുന്നില്ല. അതിനിടയിലാണ് വലിയ കടബാധ്യതയുമായി യുകെയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ കാര്യമായ ജോലി ലഭിക്കാതെ കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നു പോകുന്നത്. വാടകയും ബില്ലുകളും നോക്കി നില്‍ക്കെ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും കേട്ട യുകെ ജീവിതമല്ല നേരില്‍ കണ്ടെതെന്ന തിരിച്ചറിവാണ് പല മലയാളി വിദ്യാര്‍ഥികളും അഭിമുഖീകരിക്കുന്നത്.
📚READ ALSO:
🔘കോവളത്തെ ലാത്വിയന്‍ വനിതയുടെ കൊലപാതകം: രണ്ടുപ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച വിധിക്കും.
🔘യുകെ: പള്ളിയില്‍ പോയി മടങ്ങി വന്ന പാലക്കാട് സ്വദേശി യുകെയിൽ അന്തരിച്ചു
🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.