ഹിമാചൽ പ്രദേശ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിമാചല്‍ പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയെ പുറന്തള്ളി കോൺഗ്രസ് മുന്നേറ്റം. കേവലഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് കോൺഗ്രസ് അധികാരമുറപ്പിച്ചു. ആകെയുള്ള 68 സീറ്റില്‍ അവസാന ഫലങ്ങള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസാണ് 40 സീറ്റില്‍ മുന്നില്‍.
ബി ജെ പി 26 സീറ്റില്‍ മുന്നിലാണ്. മറ്റു കക്ഷികള്‍ രണ്ടിടത്ത് ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് ഇവിടെ 35 സീറ്റുകളാണ് ആവശ്യം. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രചാരണമാണ് ഹിമാചലിൽ കോൺഗ്രസിന് വെന്നിക്കൊടി പാറിക്കാൻ അവസരമൊരുക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് ഹിമാചല്‍ പ്രദേശിലെ വിജയം തീർച്ചയായും ആശ്വാസത്തിന്റെ കുളിര് പകരുമെന്നുറപ്പ്.
ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12ന് ഒറ്റ ഘട്ടമായി നടന്ന വോട്ടെടുപ്പില്‍ 74.05 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ആകെ 55.74 ലക്ഷം വോട്ടര്‍മാരുള്ള ഹിമാചലില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പോളിങ് ശതമാനം കുറഞ്ഞത് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നെഞ്ചിടിപ്പേറ്റിയിരുന്നു. മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെയര്‍മാനുമായ സുഖ്വീന്ദര്‍ സിങ് സുഖു, മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ മകന്‍ വികാരാദിത്യ സിങ്, നാല് തവണ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്നിഹോത്രി എന്നീ പ്രമുഖരുള്‍പ്പെടെ ജനവിധി തേടുന്നുണ്ട്. 19 ബി ജെ പി വിമതരും 8 കോണ്‍ഗ്രസ് വിമതരും മത്സര രംഗത്തുണ്ട്.
വോട്ടെണ്ണലിന്റെ ആദ്യം മുതൽ തന്നെ ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് വ്യക്തമായിരുന്നു. ഒരു ഘട്ടത്തിൽ ലീഡ് ഉയർത്തിയ ബിജെപി അധികം വൈകാതെ തന്നെ താഴോട്ട് പോയതോടെ കോൺഗ്രസ് കേവല ഭൂരിപക്ഷം മറികടന്നു. ബിജെപിയും കോൺഗ്രസും തമ്മിൽ ഏതാനും സീറ്റുകളുടെ മാത്രം വ്യത്യാസമുണ്ടായതോടെ സ്വതന്ത്രരെ കൂട്ടുപിടിച്ച് ബിജെപി സർക്കാർ ഉണ്ടാക്കിയേക്കുമെന്ന ആശങ്ക ശക്തമായി ഉയർന്നിരുന്നു. ഹിമാചലിലെ മുഖ്യമന്ത്രി ജയറാം ഠാക്കൂർ 79% വോട്ടുകളോടെ വിജയിച്ചത് ഇതിന് ആക്കം പകർന്നു. സംസ്ഥാനത്ത് സർക്കാർ രൂപീകരണ ചർച്ചകളും ബിജെപി തുടങ്ങിയിരുന്നു. ഇതിനിടയിലാണ് കോൺഗ്രസ് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച് 39 സീറ്റുകൾ എന്ന ശക്തമായ നിലയിലേക്ക് എത്തിയത്.
ബിജെപി തങ്ങളുടെ സ്ഥാനാർഥികളെ ചാക്കിട്ടുപിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് കോൺഗ്രസ് മുൻകരുതലും സ്വീകരിക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശില്‍ കരുതലോടെ നീങ്ങാന്‍ എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫലം കോണ്‍ഗ്രസിന് അനുകൂലമെങ്കില്‍ എംഎല്‍എമാരെ സംസ്ഥാനത്തുനിന്ന് കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുവാനാണ് തീരുമാനം.
2017ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ഹിമാചലിൽ കോൺഗ്രസ് ഇത്തവണ 19 സീറ്റുകൾ അധികം നേടുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നുണ്ട്. ബിജെപിക്ക് 19 സീറ്റുകളിൽ ലീഡ് നഷ്ടമാകുകയും ചെയ്തു.
എഎപി ഇവിടെ ഇത്തവണ ഒരിടത്തും ഇല്ല. മൂന്ന് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ മുന്നിലെത്തിയപ്പോൾ 67 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയ ആം ആദ്മി പാർട്ടി (എഎപി) ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഹിമാചലിലെ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തന്റെ മണ്ഡലമായ അഹമ്മദാബാദിലെ ഘട്‌ലോഡിയയിൽ വൻ വിജയത്തിന് ഒരുങ്ങുകയാണ്. ഏറ്റവും പുതിയ ട്രെൻഡുകൾ പ്രകാരം അദ്ദേഹം ഏകദേശം ഒരു ലക്ഷത്തി 34,000 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്. ബിജെപിയുടെ ശക്തികേന്ദ്രത്തിൽ വീണ്ടും വിജയം നേടിയാൽ പട്ടേൽ മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.
📚READ ALSO:
🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ്
🔘കോവളത്തെ ലാത്വിയന്‍ വനിതയുടെ കൊലപാതകം: രണ്ടുപ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച വിധിക്കും.
🔘യുകെ: പള്ളിയില്‍ പോയി മടങ്ങി വന്ന പാലക്കാട് സ്വദേശി യുകെയിൽ അന്തരിച്ചു
🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.