യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് :
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
ഹൂസ്റ്റണ്: അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തില് മലയാളിയായ ഡോക്ടർ മരിച്ചു. ഡോക്ടർ ഓടിച്ചിരുന്ന എസ്യുവിയിൽ ബൈക്കിടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന യുവാവും മരിച്ചു.
രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്ക (52) ആണ് അപകടമുണ്ടായത്. കുടുംബമായി ഏറെക്കാലമായി ഹൂസ്റ്റണിലായിരുന്നു താമസം. 26 വർഷമായി ആതുരസേവന രംഗത്തു സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
ഭര്ത്താവ്: ഈരാറ്റുപേട്ട അരുവിത്തുറ വെട്ടിക്കല് കുടുംബാംഗം സെലസ്റ്റിന് (ഐ.ടി. എന്ജിനീയര്). മക്കള്: പൂജ, ഇഷ, ദിയ, ഡിലന്, ഏയ്ഡന്.
ഫിസിഷ്യന് എന്നതിനൊപ്പം നര്ത്തകി, മോഡല്, വ്ലോഗര് തുടങ്ങിയ നിലകളിലും അറിയപ്പെട്ടിരുന്നു.
സംസ്കാര ശുശ്രൂഷകള് തിങ്കളാഴ്ച ഹൂസ്റ്റണിലെ സെയ്ന്റ് ആന് കത്തോലിക്ക പള്ളി സെമിത്തേരിയില് നടക്കും.
READ ALSO:
🔘ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ബിജെപി വിജയം; ഗുജറാത്തിൽ കോണ്ഗ്രസ് തകർന്നടിഞ്ഞു.
🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ്
🔔Follow www.dailymalayaly.com : NRI DAILY NEWS
യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് :
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.