കൊച്ചി: കേരളത്തില്‍ 5ജി സേവനങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പനമ്പിള്ളി നഗറില്‍ നടന്ന പരിപാടി ഡിസംബർ 20 ന് ഉദ്ഘാടനം ചെയ്തു. റിലയന്‍സ് ജിയോയുടെ ട്രൂ 5ജി സേവനങ്ങളാണ് ഇനി കേരളത്തില്‍ ലഭ്യമാകുക. ഇന്ന് മുതല്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ജിയോയുടെ 5ജി സേവനങ്ങള്‍ ലഭ്യമാകും.
കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ചൊവ്വാഴ്ച്ച മുതല്‍ 5ജി സേവനങ്ങള്‍ ലഭ്യമാകും. അടുത്ത ഒരു മാസത്തിനുള്ളില്‍ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും 5ജി വ്യാപിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിളും 5ജി സേവനങ്ങള്‍ ലഭ്യമാകും.
4ജിയേക്കാള്‍ പത്തിരട്ടി വരെ ഡാറ്റാ വേഗതയാണ് 5ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ 5ജി ഫോണുള്ളവര്‍ക്ക്, ഫോണിലെ സെറ്റിങ്‌സില്‍ മാറ്റം വരുത്തിയാല്‍ 5ജിയിലേക്ക് മാറാം. സിം കാര്‍ഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ല. അര്‍ഹരായ ഉപയോക്താക്കളുടെ ഫോണിലേക്ക് 5ജിയിലേക്ക് ക്ഷണിച്ചുള്ള ലിങ്കുകളും എത്തും.
ഒക്ടോബര്‍ മുതലാണ് റിലയന്‍സ് ജിയോ 5ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തി മുംബൈ, ദില്ലി, കൊല്‍ക്കത്ത നഗരങ്ങളിലാണ് സേവനങ്ങള്‍ ലഭ്യമാക്കിയത്. ഇതിന് ശേഷമാണ് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചത്. കൊച്ചി നഗരത്തിലെ വിവിധയിടങ്ങളില്‍ 5ജി സേവനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങിയിരുന്നു.
ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്.130ലേറെ ടവറുകളാണ് ജിയോ നവീകരിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പട്ടികയില്‍ 5ജി ലഭ്യമായ നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ കൊച്ചി മേയര്‍ എം അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. അതേസമയം രാജ്യത്തെ അതിവേഗ സര്‍വീസാണ് ഇന്ന് മുതല്‍ കൊച്ചിയില്‍ ലഭിക്കുക. സാധാരണ സര്‍വീസുകളില്‍ നിന്നുള്ള കുതിച്ചുചാട്ടമാണിത്.
5ജി സേവനം കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ, ഐടി മേഖലകള്‍ക്ക് ഊര്‍ജം പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ മേഖലകളുടെ വളര്‍ച്ചയ്ക്ക് 5ജിയിലൂടെ സാധിക്കുമെന്ന് പിണറായി പറഞ്ഞു. കേരളത്തില്‍ ആദ്യമായി 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.
📚READ ALSO:
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.