തിരുവനന്തപുരം: യുകെയിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ കുടുംബത്തിന് സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ. കോട്ടയത്ത് വൈക്കത്തുള്ള അഞ്ജുവിന്റെ വീട്ടുകാരുമായി മന്ത്രി ഫോണിൽ സംസാരിച്ചു. കേന്ദ്രസർക്കാരിന്റെ എല്ലാപിന്തുണയും കുടുംബത്തിന് ഉറപ്പുനൽകിയ മന്ത്രി സംഭവം ദൗർഭാഗ്യകരമാണെന്നും കാര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും അറിയിച്ചു.
ബ്രിട്ടണിൽ നഴ്‌സായ വൈക്കം കുലശേഖരമംഗലം സ്വദേശി അഞ്ജു (39) മക്കളായ ജീവ (6 ) ജാൻവി (4 ) എന്നിവരെ കഴിഞ്ഞദിവസമാണ് കെറ്ററിങ്ങിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജോലിക്ക് വരേണ്ടിയിരുന്ന ദിവസം എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ജുവിനെയും കുട്ടികളെയും കണ്ടെത്തുകയായിരുന്നു. കണ്ടെത്തുമ്പോൾ ഒരു കുട്ടിയുടെ ജീവനിൽ പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് മരണപ്പെട്ടു. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ പടിയൂർ സ്വദേശി സാജു (52) വിനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കണ്ണൂർ ജില്ലയിലെ പടിയൂർ പഞ്ചായത്തിലെ കൊമ്പൻ പാറ എന്ന നാട്ടുമ്പുറത്തുകാരനായിരുന്നു സാജു. സാജുവിന്റെ അച്ഛൻ 30 വർഷം മുമ്പ് മരണപ്പെട്ടു. 7 മക്കളെയും അമ്മ പങ്കജാക്ഷി വളരെ കഷ്ടപ്പെട്ടാണ് വളർത്തി വലുതാക്കിയത്. ആറു സഹോദരിമാർക്കുള്ള ഒറ്റ ആങ്ങളയാണ് സാജു. മൂത്ത സഹോദരി ഓമനയാണ് അമ്മയോടൊപ്പം ഇപ്പോൾ കഴിയുന്നത്. കുടുംബത്തിൽ വളരെ വൈകിവന്ന സ്വത്ത് ആയിരുന്നു അഞ്ജു എന്നാണ് കുടുംബത്തിന് പറയാനുള്ളത്.
പ്രീഡിഗ്രി വരെ കണ്ണൂർ ജില്ലയിൽ ആയിരുന്നു സാജു പഠിച്ചിരുന്നത് എങ്കിലും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ജോലി തേടി ബാംഗ്ലൂരിലെത്തി. ഡ്രൈവറായി ബാംഗ്ലൂരിൽ ജോലികിട്ടി. ഇതിനിടെയാണ് അഞ്ജുവിനെ പരിചയപ്പെടുന്നത്. പിന്നീട് സാജു സൗദിയിലേക്ക് മാറി. അഞ്ജുവും സാജുവും 2012-ൽ ബെംഗളൂരുവിൽവച്ചാണ് വിവാഹിതരായത്. അഞ്ജുവും സാജുവും തമ്മിൽ 12 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. ഇത് അഞ്ജുവിന്റെ കുടുംബത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. സാജുവിന് സൗദിയിൽ ജോലി ഉള്ളത് വിവാഹത്തിന് വീട്ടുകാരെ പ്രേരിപ്പിച്ചു.
ഒരുവർഷംമുമ്പാണ് യുകെയിൽ കെറ്ററിങ്ങിൽ താമസത്തിനെത്തിയത്. പിന്നീട് കുട്ടികളെ നാട്ടിൽ നിന്നും കൊണ്ട് വരികയായിരുന്നു. കമ്മ്യൂണിറ്റിയിൽ ആക്റ്റീവ് ആയിരുന്ന കുടുംബത്തിൽ മുൻപ് ഡ്രൈവറായി ജോലി നോക്കിയിരുന്ന സാജു യുകെയിലെത്തിയ ശേഷം ജോലിയില്ലാത്തതിന്റെയും നാട്ടിലോട്ട് അടയ്‌ക്കേണ്ടിയിരുന്ന പണത്തെച്ചൊല്ലിയും വഴക്ക് ഉണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു. എന്നാൽ അഞ്ജുവിന്റെ ഫാമിലി പറയുന്നതനുസരിച്ചു മുൻപ് സൗദിയിൽ നഴ്‌സായി ജോലി ചെയ്തിരുന്നപ്പോഴും സാജു മർദിച്ചിരുന്നതായി പറയപ്പെടുന്നു.
സംഭവം നടക്കുന്നതിനു മൂന്നുദിവസം മുമ്പേ വരെ സാജു നാട്ടിലേക്ക് വിളിച്ചിരുന്നു. അപ്പോഴൊന്നും ഇവർ തമ്മിലുള്ള പ്രശ്‌നത്തിന്റെ കാര്യം വീട്ടുകാരുമായി വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ അഞ്ജുവും സാജുവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കൂടുതലും വീട്ടുകാർ അറിയുന്നുണ്ടായിരുന്നില്ല. അവർ യുകെയിൽ ആസ്വാരസ്യങ്ങൾ ഒന്നുമില്ലാതെ സന്തോഷപൂർവ്വം കഴിയുകയായിരുന്നു എന്നാണ് ഇവർ കരുതിയിരുന്നത്.
അഞ്ജുവിന്റേയും കുട്ടികളുടേയും മൃതദേഹം വൈക്കത്തെ അവരുടെ വീട്ടിലേക്കാകും കൊണ്ടു പോവുക. യുകെയിലെ നടപടികൾ വേഗത്തിലാക്കാനും കാര്യങ്ങളിൽ ഇടപെടാനും കേന്ദ്രവിദേശകാര്യ മന്ത്രാലയം നീക്കങ്ങൾ തുടങ്ങി. പ്രാഥമിക സാഹചര്യങ്ങൾ സാഹചര്യങ്ങൾ വിലയിരുത്തിയ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ, യുകെയിലെ ഇന്ത്യൻ അംബാസിഡർ വിക്രം ദൊരൈസ്വാമിയുടെ അടിയന്തര ഇടപെടലിന് നിർദ്ദേശം നൽകി.
📚READ ALSO:
🔘IRELAND JOBS: Join Mastercard's Tech Hub in Dublin
🔘യുകെ: അമ്മയും മക്കളും യുകെയിൽ കൊല്ലപ്പെട്ടു; പ്രതി 52 കാരൻ ഗൃഹനാഥന്‍
🔘 ബെംഗളൂരു : മലയാളി വിദ്യാർഥി കഴുത്തറുത്ത് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പോലീസ്
🔘യൂറോപ്യൻ സെൻട്രൽ ബാങ്ക് തുടർച്ചയായി നാലാം തവണയും പലിശ നിരക്ക് ഉയർത്തി
🔘'അടിക്ക്, ഓടിക്ക് ഇനിവരരുത് ': ചൈനീസ് സൈനികരെ തല്ലിയോടിക്കുന്ന ഇന്ത്യന്‍ സേന വീഡിയോ വൈറല്‍
🔘ലൈംഗിക രോഗങ്ങൾ വർധിച്ചു; സൗജന്യമായി കോണ്ടം -ഫ്രാൻസ്
🔘ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ബിജെപി വിജയം; ഗുജറാത്തിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു.
🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ്
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.