കവൻട്രി: യുകെയിൽ ഇന്നലെ അമ്മയുടെയും രണ്ട് മക്കളുടെയും കൊലപാതകത്തിൽ ഞെട്ടലോടെ ഇന്ത്യക്കാരും നാട്ടിലെ വീട്ടുകാരും.
കേസിലെ പ്രതി സാജു കുടുംബനാഥനാണെന്ന് യുകെ പോലീസ് സ്ഥിരീകരിച്ചു. ഇവരില്‍ പ്രതി സാജു ചേലപാലില്‍ കേരളത്തില്‍ കണ്ണൂർ, ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശി ആണ്. മരിച്ച അഞ്ജു വൈക്കം, കോട്ടയം സ്വദേശിയുമാണ്.
തെളിവുകള്‍ തേടിയുള്ള തിരച്ചില്‍ രാത്രി വൈകിയും ഇന്നും തുടരുകയാണ്. പൊടുന്നനെ ഉണ്ടായ പ്രകോപനമാണോ കൂട്ടക്കൊലയിലേക്കു നയിച്ചത് അതോ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നത് പോലീസ് അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമേ അറിയാനാകൂ. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ തന്നെ കൊലപാതകം താന്‍ ചെയ്തത് തന്നെയെന്ന് സാജു വെളിപ്പെടുത്തിയതോടെയാണ് പോലീസ് മറ്റുള്ളവരിലേക്ക് അന്വേഷണം നീട്ടുന്നില്ല എന്ന് തീരുമാനിച്ചിരിക്കുന്നത്. എങ്കിലും കൂട്ടക്കൊലയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കൂടി പോലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും എന്ന് വ്യക്തമാണ്.
സാജുവിന്റെ ഭാര്യ അഞ്ജു (40) മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. അഞ്ജു സംഭവ സ്ഥലത്തും മക്കള്‍ രണ്ടു പേരും പിന്നീട് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത് എന്നാണ് പോലീസ് ഇന്നലെ വൈകി സ്ഥിരീകരിച്ചിരിക്കുന്നത്. തുടക്കത്തില്‍ ഒരു കുട്ടിയുടെ കാര്യത്തില്‍ ആശക്ക് വകയുണ്ട് എന്ന പ്രതികരണമാണ് ലഭിച്ചിരുന്നതെങ്കിലും വൈകാതെ ആ കുട്ടിയും മരിച്ചു.
അടുത്ത കാലത്ത് ആണ് ഈ കുടുംബം യുകെയിൽ എത്തിയത് . പ്രാദേശിക മലയാളികളുടെ എല്ലാ കാര്യങ്ങളിലും സാജു പങ്കെടുത്തിരുന്നു.അടുത്തിടെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് ഡെലിവറി ജോലി കണ്ടെത്തുവാന്‍ വരെ മലയാളികൾ സഹായിച്ചിരുന്നു. . കുറെ നാളായി ജോലി ഇല്ലാത്തതിനാല്‍ നാട്ടിൽ കാശ് അടവ് മുടങ്ങിയിരുന്നു എങ്കിലും കുടുംബപരമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായി അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിവില്ല. അഞ്ജുവിനെ കുറിച്ചും സഹപ്രവര്‍ത്തകര്‍ അടക്കം പറയുന്നത് നല്ലതു മാത്രമാണ്. അവര്‍ക്കും ഈ കുടുംബത്തെ പറ്റി വളരെ ചുരുങ്ങിയ കാര്യങ്ങള്‍ മാത്രമേ അറിയൂ.
പോലീസ് കസ്റ്റഡിയില്‍ ഉള്ള കണ്ണൂര്‍ സ്വദേശിയായ 52 വയസുകാരന്‍ സാജുവിനെ ഇപ്പോൾ പോലീസ് ചോദ്യം ചെയ്യുന്നു. സാജു പോലീസ് പിടിയിലാകുമ്പോള്‍ മദ്യ ലഹരിയില്‍ ആയിരുന്നു എന്നാണ് യുകെ മലയാളികളില്‍ നിന്നും ലഭിക്കുന്ന അറിവ്. അഞ്ജുവിനൊപ്പം മലയാളി സഹപ്രവര്‍ത്തകര്‍ ജോലി ചെയ്തിട്ടുള്ളതിനാല്‍ എന്തെങ്കിലും പ്രയാസം നേരിട്ടിരുന്നോ എന്ന കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയേക്കും. മുന്‍പ് സമാനമായ സാഹചര്യത്തില്‍ ഇത്തരം മാര്‍ഗ്ഗവും പോലീസ് തേടിയിട്ടുണ്ട്.
📚READ ALSO:
🔘IRELAND JOBS: Join Mastercard's Tech Hub in Dublin
🔘 ബെംഗളൂരു : മലയാളി വിദ്യാർഥി കഴുത്തറുത്ത് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പോലീസ്
🔘യൂറോപ്യൻ സെൻട്രൽ ബാങ്ക് തുടർച്ചയായി നാലാം തവണയും പലിശ നിരക്ക് ഉയർത്തി
🔘'അടിക്ക്, ഓടിക്ക് ഇനിവരരുത് ': ചൈനീസ് സൈനികരെ തല്ലിയോടിക്കുന്ന ഇന്ത്യന്‍ സേന വീഡിയോ വൈറല്‍
🔘ലൈംഗിക രോഗങ്ങൾ വർധിച്ചു; സൗജന്യമായി കോണ്ടം -ഫ്രാൻസ്
🔘ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ബിജെപി വിജയം; ഗുജറാത്തിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു.
🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ്
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.