ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

ബെയ്ജിങ്: ലോക്ക് ടൗണിനുശേഷം  വീണ്ടും തുറന്നതിന് ശേഷം ചൈനയിൽ ചില കോവിഡ് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.


 ഷി ജിന്‍പിങ് സര്‍ക്കാര്‍ അടച്ചിടല്‍നിയന്ത്രണങ്ങള്‍ ഇളവുചെയ്തതോടെയാണ് ചൈനയില്‍ കോവിഡ്-19 കേസുകള്‍ കുതിച്ചുയര്‍ന്നത്. ബെയ്ജിങ്, ഷാങ്ഹായി തുടങ്ങിയ വന്‍നഗരങ്ങളിലെ ആശുപത്രികളില്‍ രോഗബാധിതര്‍ നിറഞ്ഞു.

എന്നാല്‍, കോവിഡിന്റെ തുടക്കംമുതല്‍ ഇതുവരെ 5200-ലേറെ മരണമേ ചൈന റിപ്പോര്‍ട്ടുചെയ്തിട്ടുള്ളൂ. ചൈന മരണം കുറച്ചുകാണിക്കുന്നുവെന്ന് ആരോപണമുണ്ട്. അതേസമയം, ശ്വാസകോശപ്രശ്‌നംകാരണമുള്ള മരണങ്ങളെമാത്രമേ കോവിഡ് മരണങ്ങളുടെ പട്ടികയില്‍പ്പെടുത്തുന്നുള്ളൂവെന്ന് ചൈന ചൊവ്വാഴ്ച പറഞ്ഞു. തിങ്കളാഴ്ച രണ്ടുപേരും ചൊവ്വാഴ്ച അഞ്ചുപേരും ഇക്കാരണത്താല്‍ മരിച്ചെന്നും അധികൃതര്‍ പറഞ്ഞു.

എന്നാൽ പുറത്തെ കാഴ്ചകൾ  സ്ഥിതി മറിച്ചാണ് പറയുന്നത്. ബീജിംഗിലെ തിരക്കേറിയ ശ്മശാനം സന്ദർശിച്ച ആളുകളും കോവിഡ് ആശുപത്രിയിലെ തൊഴിലാളിയും റിപ്പോർട്ടറോട്  പറഞ്ഞു, തങ്ങളുടെ പ്രിയപ്പെട്ടവരായ ആളുകൾ ഓരോ ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നു

അടുത്ത 90 ദിവസത്തിനുള്ളില്‍ 60 ശതമാനത്തിലേറെ ചൈനക്കാര്‍ക്കും കോവിഡ് ബാധിക്കുമെന്നും ലക്ഷക്കണക്കിനാളുകള്‍ മരിക്കാനിടയുണ്ടെന്നും അമേരിക്കയിലെ സാംക്രമികരോഗവിദഗ്ധനും ആരോഗ്യ-സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗല്‍ ഡിങ് ട്വീറ്റുചെയ്തിരുന്നു.

രോഗികള്‍നിറഞ്ഞ ആശുപത്രിയുടെയും മൃതദേഹങ്ങള്‍നിറഞ്ഞ ആശുപത്രിമുറികളുടെയും ഇടനാഴികളുടെയും ദൃശ്യങ്ങളും അദ്ദേഹം ട്വീറ്റുചെയ്തിരുന്നു. കോവിഡ്ബാധിച്ച് മരിച്ചവര്‍ക്കായി നീക്കിവെച്ച ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ നിറയുകയാണെന്ന് 'ദ വോള്‍സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ടുചെയ്തു.

📚READ ALSO:

🔘"ചൈന, ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍ - വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു" ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A   രോഗങ്ങൾ 

🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം

🔘യൂറോപ്യൻ സെൻട്രൽ ബാങ്ക് തുടർച്ചയായി നാലാം തവണയും പലിശ നിരക്ക് ഉയർത്തി

🔘ലൈംഗിക രോഗങ്ങൾ വർധിച്ചു; സൗജന്യമായി കോണ്ടം -ഫ്രാൻസ്

🔘 കാനഡ ഇന്ത്യയിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു; ഏജൻസികളെ ഒഴിവാക്കി ഗവൺമെൻറ് നേരിട്ടാണ് റിക്രൂട്ട്മെൻറ്

🔘അമേരിക്ക: നവജാത ശിശു മരിച്ച സംഭവത്തിൽ ഇന്ത്യക്കാരി അറസ്റ്റിൽ; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി 

🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ് 

🔔Follow www.dailymalayaly.com  NRI  DAILY NEWS

യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് : 
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !