സെര്‍ബിയ: ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു. ഇതനുസരിച്ച് 2023 ജനുവരി 1 മുതല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ സെര്‍ബിയയില്‍ പ്രവേശിക്കാനാകില്ല.
യൂറോപ്യന്‍ രാജ്യങ്ങളുടെ പൊതു വിസ നയത്തിലെ നിയന്ത്രണങ്ങള്‍ അനുസരിച്ചാണ് ഇന്ത്യന്‍ പൗരന്മാരുടെ വിസാ രഹിത പ്രവേശനം വിലക്കാന്‍ സെര്‍ബിയ തീരുമാനിച്ചത്. ഇതിന് പുറമെ, അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുക എന്നതും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമാണ്. സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
‘2023 ജനുവരി 1 മുതല്‍, സെര്‍ബിയ സന്ദര്‍ശിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും വിസ ആവശ്യമാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് സെര്‍ബിയയില്‍ വിസയില്ലാതെ 30 ദിവസം വരെ തങ്ങാനുള്ള അനുമതി സെര്‍ബിയ സര്‍ക്കാര്‍ പിന്‍വലിച്ചു. അതിനാല്‍, 2023 ജനുവരി 1നോ അതിനുശേഷമോ സെര്‍ബിയ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍, ന്യൂഡല്‍ഹിയിലെ സെര്‍ബിയ എംബസിയിലോ അല്ലെങ്കില്‍ അപേക്ഷകർ താമസിക്കുന്ന രാജ്യത്തെ സെര്‍ബിയ എംബസിയില്‍ നിന്നോ അപേക്ഷിക്കണം,’ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ, നയതന്ത്ര, ഔദ്യോഗിക ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 90 ദിവസം രാജ്യം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സാധാരണ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇത് 30 ദിവസമായിരുന്നു കാലാവധി. ഇത് പിന്‍വലിക്കുന്നതായാണ് സെര്‍ബിയ അറിയിച്ചിരിക്കുന്നത്. 2017 സെപ്റ്റംബറിലാണ് സെര്‍ബിയ വിസ രഹിത പ്രവേശനം ആരംഭിച്ചത്.
അതേസമയം, സാധുവായ യു.കെ, യു.എസ് അല്ലെങ്കില്‍ ഷെന്‍ഗന്‍ വിസ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് 90 ദിവസത്തേക്ക് വിസയില്ലാതെ സെര്‍ബിയയില്‍ പ്രവേശിക്കാവുന്നതാണ്. ഇന്ത്യയെ കൂടാതെ, ഗിനിയ-ബിസാവു, ടുണീഷ്യ, ബുറുണ്ടി എന്നിവിടങ്ങളിലെ പൗരന്മാർക്കും വിസ രഹിത പ്രവേശനം സെർബിയ നിർത്തലാക്കി.
📚READ ALSO:
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.