കവന്‍ട്രി: യുകെ മലയാളി, ലൂട്ടനിലെ ജിജി മാത്യൂസ് (56) നിര്യാതനായി. വിടവാങ്ങിയത് സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളിയുടെ സഹോദരനും പത്തനംതിട്ട മൈലപ്ര സ്വദേശിയും ലൂട്ടൻ മലയാളികളുടെ പ്രിയ ജിജി മാത്യു.
ലൂട്ടന്‍ മലയാളികളുടെ ല്യൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്‍ എന്ന ലൂക്കയുടെ പിറവി മുതല്‍ കൂടെയുള്ള വ്യക്തിയാണ് ജിജി. പ്രസിഡന്റ് അടക്കമുള്ള സ്ഥാനമാനങ്ങളും ജിജി ഏറ്റെടുത്തിട്ടുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ ഗ്ലോസ്റ്ററില്‍ നടന്ന കാര്‍ അപകടത്തില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ രണ്ടു കുടുംബങ്ങള്‍ നേരിട്ട ദുരന്തത്തില്‍ ലൂട്ടന്‍ മലയാളികൾക്ക് ഒപ്പം മുൻപന്തിയിൽ ജിജിയും ഉണ്ടായിരുന്നു.
ക്രിസ്മസ് ആഘോഷം പൂര്‍ത്തിയാക്കി രാത്രി ഉറങ്ങാന്‍ കിടന്ന ജിജി മാത്യൂസ് അര്‍ദ്ധ രാത്രി 1മണിയോടെ അസ്വസ്ഥത തോന്നി ഉറക്കത്തില്‍ എഴുന്നേറ്റു വെള്ളം കുടിക്കാന്‍ അടുക്കളയില്‍ എത്തുക ആയിരുന്നു. ജിജി മുകളിലേക്ക് കയറി വരാതിരുന്നതോടെ താഴേക്ക് വന്ന ഭാര്യ കണ്ടത് പ്രയാസപ്പെടുന്ന ഭര്‍ത്താവിനെയാണ്. ക്രിസ്മസ് ആഘോഷത്തിനായി ഈയിടെ വിവാഹം കഴിച്ചയച്ച ഡോക്ടറായ മകൾ ഉൾപ്പെടെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.എല്ലാവരും താഴെയെത്തി. ഡോക്ടർ ആയ മകളും നഴ്‌സായ ഭാര്യയും സി പി ആർ നൽകി.
ജിജിയുടെ സ്ഥിതി വഷളാകുന്നത് മനസിലാക്കിയ ഉടന്‍ ഭാര്യ ആംബുലന്‍സ് സേവനം തേടുക ആയിരുന്നു. ഉടന്‍ എത്തിയ ആംബുലന്‍സ് ജീവനക്കാര്‍ അദ്ദേഹത്തെ നിമിഷ നേരത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പിന്നീട് സ്ഥിരീകരിക്കുക ആയിരുന്നു. പത്തനംത്തിട്ട മയിലപ്ര മുഞ്ഞനാട്ട് കുടുംബാംഗമാണ് ഇദ്ദേഹം
ഐയ്ല്‍സ്ബറി എന്‍എച്ച്എസ് ഹോസ്പിറ്റലിലായിരുന്നു ജിജി ജോലി ചെയ്തിരുന്നത്. ഭാര്യ ഷേര്‍ളി ലൂട്ടന്‍ ആന്റ് ഡണ്‍സ്റ്റബിള്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്. മക്കള്‍: നിക്കി (എന്‍എച്ച്എസ് ഡോക്ടര്‍), നിഖില്‍, നോയല്‍.
📚READ ALSO:
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.