കുര്യനാട്: MC റോഡില്‍ കുര്യനാട്ട് കാറും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
ഏറ്റുമാനൂർ കാട്ടാത്തി മാലിയേൽപ്പടി മാലിയേൽ സുധ മോഹനൻ (52) ആണ് മരിച്ചത്. ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനംകഴിഞ്ഞ് പട്ടിത്താനം ഭാഗത്തേക്ക് പോവുകയായിരുന്നു കാറിലുള്ളവർ. മാലിയേൽ മോഹനൻ ആണ് സുധയുടെ ഭർത്താവ്. മക്കൾ: നിമേഷ്, നിഖിൽ (ഇരുവരും ദുബായ്). മരുമകൾ: അഞ്ജു പുളിമൂട്ടിൽ കുടയംപടി, രശ്മി വാലയിൽ തലയോലപ്പറമ്പ്. സംസ്‌കാരം പിന്നീട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.55-ഓടെ കോഴായിലെ നിർദിഷ്ട സയൻസ് സിറ്റിക്കും കുര്യനാട് പുല്ലുവട്ടം കവലയ്ക്കുമിടയിൽ വട്ടംകുഴി വളവിലായിരുന്നു അപകടം.
കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. നിയന്ത്രണംവിട്ട ബസ് റോഡ് മുറിച്ചുകടന്ന് എതിർവശത്തെ മതിലിൽ ഇടിച്ചു. കാറിൽ കുടുങ്ങിയവരെ നാട്ടുകാരും ബസിലെ മറ്റ് യാത്രക്കാരും പോലീസുംചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ആര്യനാട് നിന്ന് ഗുരുവായൂർക്ക് പോകുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസ്. മറ്റൊരു വാഹനം മറികടന്ന് വന്ന കാർ, തന്റെ സീറ്റിന്റെ ഭാഗത്ത് ഇടിച്ച് കയറിയെന്ന് ബസ് ഡ്രൈവർ പറയുന്നു. പിന്നെ വട്ടംകറങ്ങി ഓടയിൽച്ചാടി മതിലിൽ ഇടിച്ചുനിന്നു.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.