ഒരുവനെ അവന്റെ തൊഴിലിന്റെയോ ജനനത്തിന്റെയോ പേരിൽ ഭിന്നിപ്പിക്കുന്ന ഇന്നത്തെ ജാതി വെറി പൂണ്ട മനുഷ്യരോടാണ്...നമ്മൾ ഇങ്ങനൊന്നും ആയിരുന്നില്ല കേട്ടോ.. അതായത് പണ്ടുള്ള നമ്മുടെ ഇന്ത്യയിലെ ജാതി വ്യവസ്ഥ ഒരു വണ്ടിയുടെ നാലു ചക്രങ്ങൾ പോലെ പരസ്പരം തമ്മിൽ ബന്ധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ...ഒരു ചക്രത്ത്തിന്റെ അഭാവം മറ്റു മൂന്ന് ചക്രങ്ങളെയും നന്നായി ബാധിക്കുമെന്ന തിരിച്ചറിവുള്ള ഒരു ജനത .
അതായത് സമൂഹത്തിൽ വല്യ ഉത്തരവാദിത്വങ്ങളൊന്നും എടുക്കാൻ താല്പര്യമില്ലാതെ, തുച്ഛമായ വരുമാനത്തിനായി മാത്രം ജോലി ചെയ്തു ജീവിച്ചിരുന്ന ഒരു പറ്റം ജനതയെ അന്നവർ ശൂദ്രർ എന്ന് വിളിപ്പേരിട്ടു വിളിച്ചപ്പോൾ, തന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിവുള്ള അല്ലങ്കിൽ താല്പര്യമുള്ള ഒരു സമൂഹം വൈശ്യർ എന്നും എന്നറിയപ്പെട്ടു.അതെ ഇന്നാണ് പണത്തിനു വേണ്ടി മാത്രം പലതരം ബിസിനസുകൾ നടത്തുന്നവർ നമുക്ക് ചുറ്റുമുള്ളത് , പക്ഷെ പണ്ടത്തെ കാലത്തു വ്യാപാരികൾ എന്നാൽ താൻ ജീവിക്കുന്ന സമൂഹത്തിനാവശ്യമായ ധാന്യങ്ങളുൾപ്പെടെയുള്ള എല്ലാ വസ്തുക്കളും സ്വരുക്കൂട്ടി വെക്കുന്ന ആൾക്കാരായിരുന്നു . അവർ ചരക്കുകൾ സംഭരിക്കുകയും അതാവശ്യമുള്ളപ്പോൾ സമൂഹത്തിനു നൽകുകയും ചെയ്തു പോന്നിരുന്നു . അങ്ങനെ ഉത്തരവാദിത്വ ബോധമുള്ള ആ ചെറു സമൂഹത്തെ അല്ലങ്കിൽ അങ്ങനത്തെ കഴിവുള്ള ആൾക്ക്കാരെ വൈശ്യർ എന്ന് വിളിക്കപ്പെട്ടു ...അതുപോലെതന്നെ , തന്റെ ജീവൻ പണയം വെച്ചും , രക്തം ചിന്തിയും മറ്റു മനുഷ്യരെ എന്തിനേറെ തന്റെ രാജ്യത്തെ തന്നെ സംരക്ഷിക്കാൻ തക്ക മനധൈര്യം ഉള്ളവരെ ക്ഷത്രിയർ എന്നും വിളിക്കപ്പെട്ടു .ഇനി നാലാമത്തെ കാറ്റഗറിയാണ് ബ്രാഹ്മണർ, ഇച്ചിരി പഠിക്കാൻ മിടുക്കരും, ആതമീയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തല്പരരായിരുന്നവരായിരുന്ന ആ ഒരുകൂട്ടം ജനതക്ക് ഭ്രാഹ്മണൻ എന്ന വിളിപ്പേര് നൽകപ്പെട്ടു . 'ബ്രാഹ്മണൻ' എന്ന വാക്കിനർത്ഥം തന്നെ ഡിവൈൻ എന്നാണ് . പരിധിയില്ലാത്ത ഉത്തരവാദിത്തബോധത്മുള്ളവന് മാത്രമേ അന്ന് അത്രയും ദൈവികമയ കാര്യങ്ങൾ അനുഷ്ഠിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു . അവറായിരുന്നു സമൂഹത്തിന്റെ നെടും തൂണുകൾ . കാരണം അവർ വിദ്യാഭ്യാസം കൊണ്ടും അറിവ് കൊണ്ടും സൗമ്യത കൊണ്ടുമൊക്കെ പൊതുവെ അല്ലങ്കിൽ ജന്മനാ വിനീതരായിരുന്നു ...
മതത്തിന്റെ അടിസ്ഥാന വശം തന്നെ ഒരാളെ എല്ലാം ഉൾക്കൊള്ളുന്ന ഒരു മനുഷ്യനാക്കുന്നു എന്നതാണെന്ന് വിദ്യാഭ്യാസമേറെയുള്ള നമ്മളിന്ന് മറന്നിരിക്കുന്നു .ഒരുവൻ വേറൊരുവന്റെ കുലത്തൊഴിലിലേക്ക് മതവിഷം വാരിയെറിഞ്ഞു നാശമാക്കുമ്പോൾ , ആ സാധുവായ മനുഷ്യൻ പറയുകയാണ് " ഇനി ഊട്ടുപുരയിൽ കയറാനെനിക്ക് ഭയമാണെന്ന് "
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.