കോട്ടയം: ഒരു പരിഗണന പോലും കൊടുക്കാതെ അർഹിക്കുന്ന അവഗണനയിൽ തള്ളി കളയേണ്ട വിഷയം ആളികത്തിച്ചത് പൊതുമരാമത്തു വകുപ്പ് മന്ത്രി റിയാസും വി റ്റി ബൽറാം MLA യും വിദ്യാഭ്യാസമന്ത്രിയുമാണെന്ന് ബിജെപി മധ്യമേഖല അധ്യക്ഷൻ N ഹരിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്
*ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം*
ഒറ്റനോട്ടത്തിൽ ബ്രാഹ്മണ്യം, പഴയിടം മോഹനൻ നമ്പൂതിരിയുടെ നമ്പൂതിരി വാലിൽ തൂങ്ങിക്കൊണ്ടുള്ള വിവാദങ്ങൾ ഒക്കെയായി കലോത്സവത്തിന് തിരി താഴ്ന്നു എങ്കിലും അരുൺ കുമാർ, രാഹുൽ മാങ്കൂട്ടത്തിൽ, വി ടി ബലറാം തുടങ്ങിയവർ ചേർന്ന് കത്തിച്ചു വിട്ട കലാപത്തിരി എത്ര നാൾ മലയാളിയുടെ മനസ്സിനെ ബാധിക്കും എന്നത് കണ്ടറിയണം.
കുട്ടികളുടെ പ്രതിഭ മാറ്റുരയ്ക്കുന്ന കലോത്സവ വേദികളിൽ നിന്നും ഇഞ്ചോടിഞ്ചു പോരാട്ടങ്ങളുടെയും ഉദ്വേഗജനകമായ അവസാന മത്സരങ്ങളുടെയും ഫോട്ടോ ഫിനിഷുകളുടെയുമൊക്കെ വാർത്തകൾ ആയിരുന്നു കലോത്സവ വേദികളിൽ നിന്നും നമ്മൾ കേട്ടുകൊണ്ടിരുന്നത്. ആ നമ്മുടെ മനസ്സിലേക്ക് വിഷം വിതരണം ചെയ്തുകൊണ്ടുള്ള വാർത്തകളുമായി എത്തിയവരിൽ പ്രധാനികളെയാണ് മുകളിൽ സൂചിപ്പിച്ചത്.
എന്നാൽ കേരള സമൂഹം ഒന്നടങ്കം ഇക്കൂട്ടരെ വിമർശിച്ചുകൊണ്ട് മുന്നോട്ട് വരികയും എല്ലാവരും ധൈര്യപൂർവം അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്നത് നമ്മൾ കണ്ടു.
അരുൺ കുമാറിന്റെ നേതൃത്വത്തിൽ ചില കമ്മ്യൂണിസ്റ്റ് പോമോ കൂട്ടരും, വി ടി ബലറാം, രാഹുൽ മാങ്കൂട്ടത്തിൽ എന്നീ കോൺഗ്രസുകാരുടെ അഭിപ്രായങ്ങളുമാണ് ഈ വർഗീയ ജാതീയ വെറിക്ക് എണ്ണ ഒഴിച്ചത് എന്ന് മറക്കരുത്. കൂട്ടത്തിൽ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ അടുത്ത കലോത്സവത്തിന് ബിരിയാണി വെക്കാൻ മന്ത്രി ശിവൻകുട്ടിയും സ്വാഗത ഗാന വിഷയത്തിൽ കോലിട്ട് ഇളക്കാൻ മന്ത്രി റിയാസും ഇറങ്ങിപ്പുറപ്പെട്ടു.
ഒരു പരിഗണന പോലും കൊടുക്കാതെ അർഹിക്കുന്ന അവഗണന നൽകി തള്ളി കളയേണ്ട വിഷയത്തിൽ വോട്ട് ബാങ്ക് ഭയം കാരണം കേറി തല വെച്ച് അടുത്ത വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് ഇവർ.
അടുത്ത വർഷം കലോത്സവത്തിന് വർഗീയ കണ്ണുകളോടെ കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളെ സൃഷ്ടിക്കുന്നതിൽ ഇവർ വിജയിച്ചോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. സ്വാഗതഗാനത്തിലും, ഭക്ഷണത്തിലും വരെ വർഗീയത കൽപ്പിക്കുകയും പ്രചരിപ്പിക്കുകയും അതിന്മേൽ അന്വേഷണം വരെ പ്രഖ്യാപിക്കുകയും ചെയ്യുന്നവർ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. അവനവന് ആഭിമുഖ്യമുള്ളതിനെ മാത്രം പ്രോത്സാഹിപ്പിക്കുകയും അല്ലാത്തതിൽ കയറി അലങ്കോലപ്പെടുത്തുകയും ചെയ്യുന്നത് നെറികേടാണ്. എല്ലാ മത്സരങ്ങളിലും ചെങ്കൊടി തിരുകണം എന്നും വിളക്ക് തെളിയിക്കാൻ പാടില്ലെന്നുമാണോ സർക്കാർ പറയാതെ പറയുന്നത്?
കുഞ്ഞ് മനസ്സുകളെ എങ്കിലും വെറുതെ വിട്ടുകൂടെ വർഗീയവാദികളെ?
![]() |
N ഹരി |
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.