മെൽബൺ: ഓസ്ട്രേലിയയിലെ സെന്റ് തോമസ് സിറോ മലബാര്‍ രൂപത, മെല്‍ബണ്‍, ന്റെ പുതിയ മെത്രാനായി ഫാ. ജോണ്‍ പനന്തോട്ടത്തിലിനെ (സിഎംഐ) ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
വിദേശ രാജ്യങ്ങളില്‍ വൈദിക ശുശ്രൂഷാ രംഗത്ത് വലിയ അനുഭവ സമ്പത്തുള്ള ഫാ. ജോണ്‍ പനന്തോട്ടത്തില്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ ബ്രിസ്ബന്‍ ലത്തീന്‍ അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്നു. പൗരോഹിത്യം സ്വീകരിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ഫാ. ജോണ്‍ പനന്തോട്ടത്തില്‍ മെത്രാനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇതു സംബന്ധിച്ച് വത്തിക്കാനിലും സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായി.
സിഎംഐ സമൂഹത്തിന്റെ കോഴിക്കോട് പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യാള്‍ സുപ്പീരിയറായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം വിദേശരാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലെ നാഷ്വില്‍ ലത്തീന്‍ രൂപതയിലെ സേവനത്തിനു ശേഷം ഓസ്‌ട്രേലിയയില്‍ ബ്രിസ്ബന്‍ അതിരൂപതയിലെ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലിലും റീജെന്റ്‌സ് പാര്‍ക്കിലെ സെന്റ് ബെര്‍നഡൈന്‍ പള്ളിയിലും സഹവികാരിയായി സേവനം ചെയ്തതും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിന് കാരണമായി. തുടര്‍ന്ന് ആസ് ലിയിലെ ഔര്‍ ലേഡി ആന്‍ഡ് സെന്റ് ഡിംപ്നാ പള്ളിയില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.
2020ല്‍ കേരളത്തിലേക്ക് മടങ്ങിയ ഫാ. ജോണ്‍ മാനന്തവാടി രൂപതയില്‍ നിരവില്‍ പുഴയിലെ സെന്റ് ഏലിയാസ് ആശ്രമത്തിന്റെ പ്രിയോറായും സെന്റ് ഏലിയാസ് പള്ളിയുടെ വികാരിയായും സേവനം ചെയ്തുവരുന്നതിനോടൊപ്പം മക്കിയാടുള്ള സെന്റ് ബെനഡിക്റ്റന്‍ ആശ്രമത്തില്‍ ഇംഗ്ലീഷ് അദ്ധ്യാപനവും നിര്‍വ്വഹിച്ചു വരികയായിരിന്നു.
നിലവില്‍ രൂപതയുടെ അദ്ധ്യക്ഷനായ മാര്‍ ബോസ്‌കോ പുത്തൂര്‍ 75 വയസ്സു തികഞ്ഞതിനെ തുടര്‍ന്ന് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ വിരമിച്ച ഒഴിവിലാണ് ഫാ. ജോണ്‍ പനന്തോട്ടത്തില്‍ നിയമിതനാകുന്നത്. 2013 ഡിസംബര്‍ 23നാണ് ഫ്രാന്‍സിസ് പാപ്പ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിച്ചത്. അമേരിക്കയിലെ ചിക്കാഗോ രൂപതയ്ക്കുശേഷം ഭാരതത്തിന് വെളിയില്‍ സ്ഥാപിതമായ സിറോ മലബാര്‍ രൂപതയാണ് മെല്‍ബണ്‍ സെന്റ് തോമസ് രൂപത. 2014ല്‍ സ്ഥാപിതമാകുമ്പോള്‍ ഓസ്‌ട്രേലിയയില്‍ സ്വന്തമായി പള്ളിയോ മറ്റ് സംവിധാനങ്ങളോ ഇല്ലാതിരുന്ന സിറോ മലബാര്‍ സമൂഹം 13 ഇടവകകളും 28 മിഷനുകളുമായി വളര്‍ച്ചയുടെ പാതയിലാണ്. ഇതിനു പുറമേ ന്യൂസിലന്‍ഡില്‍ പതിനഞ്ചോളം മിഷന്‍ സെന്ററുകളുമുണ്ട്.
1966 മെയ് 31 ന് പനന്തോട്ടത്തില്‍ പരേതനായ ജോസഫിന്റെയും ത്രേസ്യയുടെയും മകനായി കണ്ണൂര്‍ ജില്ലയിലെ പേരാവൂരിലായിരുന്നു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സിഎംഐ സഭയുടെ കോഴിക്കോട് പ്രൊവിന്‍സില്‍ വൈദിക വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. 1997 ഡിസംബര്‍ 26 നായിരുന്നു പൗരോഹിത്യ സ്വീകരണം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും എം.എഡും കരസ്ഥമാക്കിയ ഫാ.ജോണ്‍ സിഎംഐ കോഴിക്കോട് പ്രൊവിന്‍സ് സുപ്പീരിയറായി രണ്ട് തവണ നിയമിതനായി.
2021-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ ആത്മീയ അധികാര പരിധി ഓസ്‌ട്രേലിയയ്ക്കു പുറമേ ഏഷ്യാനയിലേക്കും ന്യൂസിലന്‍ഡിലേക്കും വ്യാപിപ്പിച്ചിരുന്നു.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.