ട്വിറ്ററില്‍ ഞെട്ടിക്കുന്ന മാറ്റങ്ങളുണ്ടാകുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. പുതിയ പ്രത്യേകതകളില്‍ ചിലത് ജനുവരി മധ്യത്തോടെയും ഫെബ്രുവരി ആദ്യത്തോടെയുമായി ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഉടന്‍ തന്നെ കൂടുതല്‍ വലിയ ടെക്സ്റ്റുകള്‍ ട്വീറ്റ് ചെയ്യാമെന്ന് അറിയിച്ചുകൊണ്ടാണ് ട്വിറ്റര്‍ ഇന്ന് രംഗത്തെത്തിയിരിക്കുന്നത്. ഫോളോചെയ്യുന്ന ട്വീറ്റുകളും, റെക്കമന്റ് ട്വീറ്റുകഴും വലത്തേക്കും ഇടത്തേക്കും എളുപ്പത്തില്‍ സൈ്വപ്പ് ചെയ്യാന്‍ സാധിക്കും. യുഐ പരിഷ്‌കരണം, ബുക്ക് മാര്‍ക്ക് ബട്ടണ്‍ എന്നിവ ഈ മാസം തന്നെ പുറത്തിറങ്ങും. ലോംഗ് ടൈപ്പ് കണ്ടന്റ് ട്വീറ്റുകള്‍ ചെയ്യാനുള്ള ഫീച്ചര്‍ ഫെബ്രുവരി ആദ്യമായിരിക്കും എത്തുക.
ചിലര്‍ ലോംഗ് ടെക്സ്റ്റ് ട്വീറ്റുകള്‍ എന്ന ആശയത്തെ അനുകൂലിച്ചപ്പോള്‍ ചിലര്‍ അതിനെ എതിര്‍ക്കുന്നുണ്ട്. ട്വിറ്ററിനെ ഏറ്റെടുത്ത ശേഷം നിരന്തരം വിവാദങ്ങളുമായെത്തുന്ന മസ്‌കിന്റെ പ്രഖ്യാപനത്തോട് സമിശ്ര പ്രതികരണങ്ങളാണുള്ളത്.
ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ട്വീറ്റുകള്‍ വലിയ പോസ്റ്റുകളായി തന്നെ ഇടാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുമെന്ന് നവംബറില്‍ മസ്‌ക് പറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു ട്വീറ്റിന്റെ അക്ഷര പരിധി 280 ആണ്. ഇതിലാണ് മാറ്റം വരുത്തുന്നത്
ട്വിറ്ററില്‍ വലിയ പോസ്റ്റുകള്‍ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ അത് നോട്ട്പാഡിലോ മറ്റോ എഴുതി സ്‌ക്രീന്‍ഷോട്ടുകള്‍ ട്വീറ്റ് ചെയ്യാറാണ് പതിവ്. ഇത് അവസാനിപ്പിച്ച് ട്വീറ്റുകളില്‍ ദൈര്‍ഘ്യമേറിയ ടെക്സ്റ്റ് ചേര്‍ക്കാനുള്ള ഫീച്ചര്‍ ഉടന്‍ വരുമെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു.
44 ബില്യണ്‍ ഡോളറിന്റെ ഇടപാടില്‍ മസ്‌ക് മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ വാങ്ങിയ ശേഷം വരുത്തുന്ന മാറ്റങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയവയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. പുതിയ പരിഷ്‌കാരത്തോടെ ട്വിറ്ററിനെ മൈക്രോബ്ലോഗിംഗ് സൈറ്റ് എന്ന് വിളിക്കാന്‍ സാധ്യമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.