അടിമാലി: ഇടുക്കി അടിമാലിയിൽ വഴിയിൽ കിടന്ന് കിട്ടിയ മദ്യംകുടിച്ച മൂന്ന് യുവാക്കൾ ഗുരുതരാവസ്ഥയിൽ. കീരിത്തോട് മടപറമ്പിൽ മനു (28), അടിമാലി പടായാട്ടിൽ കുഞ്ഞുമോൻ (40), അടിമാലി പുത്തൻപറമ്പിൽ അനു (38) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
ഇന്ന് രാവിലെ മനുവിന് വഴിയിൽ കിടന്നു കിട്ടിയ മദ്യകുപ്പി കിട്ടി. ഇത് സുഹൃത്തുക്കളായ അനു, കുഞ്ഞുമോൻ എന്നിവർക്കൊപ്പമിരുന്ന് മദ്യപിച്ചു. ഇതേ തുടർന്ന് മൂവർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഇതിനിടയിൽ മനു രക്തം ശർദ്ദിച്ചതോടെയാണ് അടിയന്തരമായി അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞുമോനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥിതി ഗുരുതരമായതോടെ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലുള്ള മനുവിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. കുഞ്ഞുമോൻ നിരീക്ഷണത്തിലാണ്. എന്നാൽ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാതിരുന്ന അനു ആശുപത്രിയിൽ എത്തിയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കളും മറ്റും എത്തി അനുവിനെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിനുശേഷം ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.