ഡൽഹി: അനധികൃതമായി രാജ്യത്ത് താമസിക്കുന്ന മൂന്ന് ആഫ്രിക്കൻ വംശജരെ പിടികൂടിയ ഡൽഹി പൊലീസിനെ നൂറോളംവരുന്ന ആഫ്രിക്കൻ വംശജർ ആക്രമിച്ചു. വിസാ കാലാവധി കഴിഞ്ഞു രാജ്യത്ത് തങ്ങുന്നവരെ നാടുകടത്തുന്ന ആവശ്യത്തിലേക്കായാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ പൊലീസ് സംഘം രാജു പാർക്കിലെത്തിയതെന്ന് അധികൃതർ പറയുന്നു
പിടികൂടിയവരെ ഇവർ മോചിപ്പിക്കുകയും ചെയ്തു. കൂടുതൽ പൊലീസ് സംഘമെത്തി ഇവരിൽ നാലുപേരെ പിടികൂടി. ഡൽഹി നെബ് സാരായിലെ രാജു പാർക്കിൽ നിന്നാണ് നാലുപേരെ പിടികൂടിയത്.
100 African nationals attack #Delhi cops, 4 held @DelhiPolice
— IANS (@ians_india) January 8, 2023
Read: https://t.co/ll6Zx18sT4 pic.twitter.com/BDDvPqrU9c
വിസാ കാലാവധി കഴിഞ്ഞ മൂന്നുപേരെ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിക്കാൻ ശ്രമിച്ചപ്പോൾ നൂറോളം വരുന്ന ആഫ്രിക്കൻ വംശജർ ഇതു തടയുകയായിരുന്നു. ഈ സമയം പിടിയിലായ രണ്ടു പേർരക്ഷപ്പെട്ടു. വൈകീട്ട് ആറരയോടെ കൂടുതൽ പൊലീസ് സംഘമെത്തി ഒരു സ്ത്രീയടക്കം നാലുപേരെ കസ്റ്റഡിയിലെടുക്കുകയും ചെ്യതു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.