ഇടുക്കി: സംരക്ഷിത മൃഗമായ വരയാടിനെ തടഞ്ഞുനിർത്തി കൊമ്പിൽ പിടിച്ച് ചിത്രമെടുത്ത മലയാളി വൈദികനും സുഹൃത്തും അറസ്റ്റിൽ.
ഇടുക്കി: രാജാക്കാട് എൻഎആർ സിറ്റി സെന്റ് മേരീസ് പള്ളി വികാരി ഫാദർ ഷെൽട്ടൺ, സുഹൃത്ത് ജോബി എബ്രഹാം എന്നിവരെയാണ് തമിഴ്‌നാട് ജയിലിൽ അടച്ചത്. ഈ മാസം അഞ്ചിന് പൊള്ളാച്ചിയിൽ നിന്ന് വാൽപ്പാറയിലേക്കുള്ള യാത്രയിൽ ഫാ. ഷെൽട്ടൺ രണ്ട് കൊമ്പുകൾ പിടിച്ച് ഫോട്ടോ എടുക്കുകയായിരുന്നു
തമിഴ്‌നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂൾ ഒന്നിൽ പട്ടികപ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് വരയാട്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യം തമിഴ്നാട്ടിലെ ഒരു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട തമിഴ്നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു. തമിഴ്‌നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂൾ ഒന്നിൽ പട്ടികപ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് വരയാട് . ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
അതിനിടെ, യാത്ര തുടർന്നവർ തങ്ങളുടെ പ്രവർത്തികൾ മറ്റാരോ പകർത്തി തമിഴ്‌നാട്ടിലെ ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ചത് വലിയ പ്രശ്‌നമാണെന്ന് വൈദികനോ സുഹൃത്തോ അറിഞ്ഞില്ല. കഴിഞ്ഞ ആറിന് വാൽപ്പാറയിൽ നിന്ന് മടങ്ങിയെത്തിയതായിരുന്നു ഇവർ.
കഴിഞ്ഞ ദിവസം രാജാക്കാട് നിന്നാണ് വൈദികനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. ഇവർ സന്ദർശിച്ച വാഹനത്തിന്റെ നമ്പർ പിന്തുടർന്ന് അന്വേഷണ സംഘം രാജാക്കാട് എത്തി. തുടർന്ന് രാജാക്കാട് പോലീസിന്റെ സഹായത്തോടെ ചിത്രം കാണിച്ച് മറ്റുള്ളവരിൽ നിന്ന് ആടിനെ പിടിച്ചത് വൈദികനാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി പൊള്ളാച്ചിയിലേക്ക് കൊണ്ടുപോയി. ഇരുവരെയും കോയമ്പത്തൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി പൊള്ളാച്ചി ജയിലിലേക്ക് റിമാൻഡ് ചെയ്തു.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.