തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന വിവാദ ഡോക്യുമെന്ററി ബിബിസി പ്രദർശിപ്പിക്കുന്നതിനെതിരെ തിരുവനന്തപുരത്തും വയനാട്ടിലും പാലക്കാടും ബിജെപിയുടെ നേതൃത്വത്തിൽ സംഘപരിവാർ സംഘടനകളുടെ പ്രതിഷേധം .
തിരുവനന്തപുരം പൂജപ്പുരയിൽ രാത്രി ഏറെ വൈകിയും ബിജെപിയുടെ പ്രതിഷേധം തുടർന്നു . സ്ഥലത്തു സംഘർഷം ആരംഭിച്ചതോടെ പലതവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി . . പ്രതിഷേധങ്ങൾക്കിടെ പൂജപ്പുരയിലെ ഡോക്യുമെന്ററി പ്രദർശനം അവസാനിച്ചു.
വയനാട്ടിൽ ഡോക്യുമെന്ററി പ്രദർശനം നടക്കുന്ന സ്ഥലത്തേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായെത്തി.പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറാകാത്തതിനെ തുടർന്ന് അഞ്ച് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.
പ്രതിഷേധങ്ങൾക്കിടയിൽ അവിടെയും ഡോക്യുമെന്ററി പ്രദർശനം തുടർന്നു പാലക്കാട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ച് തുടങ്ങിയതോടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും പൊലീസ് അവരെ അറസ്റ്റു ചെയ്തു നീക്കുകയും ചെയ്തു . തിരുവനന്തപുരം പൂജപ്പുരയിലാണ് വലിയ തോതിൽ പ്രതിഷേധമുണ്ടായത്.നിരവധി വനിതാ പ്രവർത്തകർക്കും പരിക്കേറ്റതിനെ തുടർന്ന് ഇവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . തിരുവനന്തപുരത്തു ബിജെപി സംഘർഷം
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.