കോട്ടയം : വിദേശ കറൻസി എക്‌സ്‌എക്സ്ചേഞ്ച് ചെയ്യുന്ന കമ്പനിയുടെ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ആളെ തടഞ്ഞു നിറുത്തി കൈവശം ഉണ്ടായിരുന്ന ബാഗ് തട്ടിയെടുത്തു കടന്നു കളഞ്ഞ . അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ഈരാറ്റുപേട്ട നടയ്ക്കൽ കരിംമൻസിൽ വീട്ടിൽ മുഹമ്മദ് യൂസഫ് മകൻ മുഹമ്മദ് നജാഫ് (33), ആലപ്പുഴ പൂച്ചാക്കൽ പുന്നക്കാത്തറ വീട്ടിൽ ആന്റണി മകൻ അഖിൽ ആന്റണി (29), ഇടക്കൊച്ചി തടിയൻ കടവിൽ വീട്ടിൽ ശശിധരൻ മകൻ ശരത് ലാൽ റ്റി.എസ് (30), ഈരാറ്റുപേട്ട എം.ഇ.എസ് ജംഗ്ഷൻ ഭാഗത്ത് നൂറനാനിയിൽ വീട്ടിൽ കബീർ മകൻ ജംഷീർ കബീർ (34), ആലപ്പുഴ പെരുമ്പലം ജംഗ്ഷൻ ഭാഗത്ത് ഷിബിൻ മൻസിൽ വീട്ടിൽ ബഷീർ മകൻ ഷിബിൻ (40) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ പത്തൊൻപതാം തിയതി പുലർച്ചെ 5.30 ന് ടൗണിലൂടെ നടന്നു പോവുകയായിരുന്ന കമ്പനി ജീവനക്കാരനെ തടഞ്ഞു നിർത്തി അയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു. വിദേശ കറൻസി അടക്കം കവര്‍ച്ച ചെയ്യാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്.
ഇതിനെ തുടർന്നാണ് ഇവർ വെളുപ്പിനെ യുവാവിൽ നിന്നും ബാഗ് മോഷ്ടിച്ചു കൊണ്ടുപോയത്. യുവാവിന്റെയും , കമ്പനിയുടെയും പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഇടങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു.
പ്രതികൾക്ക് കോട്ടയം ജിയിൽ വിവിധ സ്‌റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിൽ ഉണ്ടെന്നു പോലീസ് പറഞ്ഞു ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, സി.പി.ഓ മാരായ ജിനു കെ.ആർ, അനീഷ് കെ.സി, ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ജിനു ജി.നാഥ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.