ഇടുക്കി: നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ചു ചാടി പോയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ . പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ട്പോയ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. അതെ സമയം തമിഴ് നാട്ടി ലേക്ക് പ്രതി കടന്നതായാണ് സൂചന സംഭവം നടന്നതിന് ശേഷം നാട്ടുകാരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം പ്രദേശത്താകെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല
അതേസമയം പോക്സോ കേസ് പ്രതികളുടെ ചിത്രം പോലീസുകാർ ചോർത്തിയതായി സൂചനയുണ്ട്. അച്ഛൻ മകളെ പീഡിപ്പിച്ച സംഭവത്തിൽ, പോക്സോ കേസ് പ്രതികളുടെ ചിത്രം പോലീസുകാർ തന്നെ ചോർത്തി നൽകിയതായാണ് കണ്ടത്തൽ.
പ്രതി രക്ഷപ്പെടുന്നതിനു മുമ്പ് പോലീസിൻറെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പ്രതികളുടെ ചിത്രങ്ങൾ പുറത്തായിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ ഇൻറലിജൻസും, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. ഇതിലും നടപടി ഉണ്ടാകുമെന്നാണ് സൂചന.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.