എടത്വ: ജലമേളകള്‍ക്കായി അപ്പര്‍ കുട്ടനാട്ടില്‍ നിന്ന് പുതിയൊരു ചുണ്ടന്‍ വള്ളം "തലവടി ചുണ്ടൻ" നീരണിഞ്ഞു. പുതുവര്‍ഷദിനത്തില്‍ നാട്ടുകാരുടെ ആര്‍പ്പുവിളികള്‍ക്കും ആരവങ്ങള്‍ക്കും മധ്യേ തലവടി ചുണ്ടന്‍ നീരേറ്റുപുറത്ത് പമ്പയാറ്റില്‍ നീറ്റിലിറക്കി. ഇന്ന് 11.30നും 11.54നും മധ്യേയുള്ള മുഹൂർത്തത്തിൽ നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ഫിനിഷിങ് പോയിന്റിനു സമീപമാണ് നീരണയൽ ചടങ്ങ് നടന്നത്.
കുട്ടനാട്ടിലെ തലവടിയില്‍ വിവിധ ബോട്ടുക്ലബുകള്‍ക്കായി കൈക്കരുത്തിന്‍റെ തുഴയെറിയുമ്പോളും സ്വന്തം നാടിനൊരു ചുണ്ടന്‍ വള്ളം അവരുടെ മനസിലുണ്ടായിരുന്നു. തലവടി ചുണ്ടനിലൂടെ ആ സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്. ആറുമാസം മുന്‍പാണ് ചുണ്ടന്‍വള്ളങ്ങളുടെ രാജശില്‍പി എന്നറിയപ്പെടുന്ന കോയില്‍മുക്ക് സാബു നാരായണന്‍ ആചാരിയുടെ നേതൃത്വത്തില്‍ നിര്‍മാണം തുടങ്ങിയത്. സ്വദേശത്തും വിദേശത്തുമുള്ള നാട്ടുകാരുടെ ഓഹരി പങ്കാളിത്തത്തിലാണ് തലവടി ചുണ്ടന്‍ നിര്‍മിച്ചത്. ഇന്ന് പുതുവര്‍ത്തില്‍ പമ്പയാറ്റില്‍ തലവടി ചുണ്ടന്‍ നീരണിയുമ്പോള്‍ ഒരു പ്രദേശത്തിന്‍റെ സ്വപ്നങ്ങള്‍ കൂടിയാണ് ഇനി ഓളപ്പരപ്പില്‍ കുതിക്കുന്നത്.
സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ആറാമത്തെ ചുണ്ടൻ വള്ളമാണ് തലവടി ചുണ്ടൻ. തേക്ക് തടിയിൽ പ്രത്യേകം രൂപകൽപന ചെയ്തതാണ് കൂമ്പ്. വള്ളത്തിന്റെ നീരണിയൽ ചടങ്ങിനു മുന്നോടിയായി വള്ളത്തിന്റെ കൂമ്പ് ശബരിമലയിൽ എത്തിച്ച് പൂജിച്ച് മാലിപ്പുരയിൽ എത്തിച്ചു.
വള്ളത്തിന്റെ പ്രധാന ശിൽപി സാബു നാരായണനാചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമലയിൽ എത്തിച്ചത്. ചുണ്ടൻ വളള നിർമ്മാണ സമിതി ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ, വർക്കിങ് ചെയർമാൻ അജിത് കുമാർ പിഷാരത്ത്, ജോബു എബിൻ വർഗീസ് എന്നിവരടങ്ങിയ സംഘം തന്ത്രി താഴ്മൺ മഠം കണ്ഠര് രാജീവരരെ കണ്ട് പൂജകൾ നടത്തി. തുടർന്ന് തലവടി, എടത്വ പ്രദേശത്തുള്ള പള്ളികളിലും ക്ഷേത്രങ്ങളിലും സന്ദർശനം നടത്തിയാണ് വള്ളപ്പുരയിൽ എത്തിച്ചത്.
നീരണിയൽ ചടങ്ങിലെ സമ്മേളനത്തിൽ സമിതി പ്രസിഡന്റ് കെ.ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ട്രഷറർ പി.ഡി. രമേശ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷാധികാരിമാരായ നീലകണ്ഠര് ആനന്ദ് പട്ടമന, ഫാദർ ഏബ്രഹാം തോമസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. വർക്കിങ് പ്രസിഡന്റ് വി. അരുൺകുമാർ ജേഴ്സി പ്രകാശനവും ഓവർസീസ് കോ ഓർഡിനേറ്റർ ഷിക്കു അമ്പറയിൽ ലോഗോ പ്രകാശനവും ചെയ്തു.
127 അടി നീളവും 52 അംഗുലം വീതിയും 83 തുഴച്ചിൽക്കാരും 5 പങ്കായകാരും 9 നിലക്കാരു മാണ് വള്ളത്തിലുണ്ടാകുക. ജനറൽ കൺവീനർമാരായ സി.പി. സൈജേഷ്, ഡോ. ജോൺസൺ വി. ഇടിക്കുള, വർക്കിങ് പ്രസിഡന്റ് ജോജി ജെ. വൈലപ്പള്ളി, വി. അരുൺകുമാർ, അജിത്ത് കുമാർ പിഷാരത്ത്, വിൻസൻ പൊയ്യാലുമാലിൽ, കനീഷ് കുമാർ, റെജി മാമ്മൂട്ടിൽ എന്നിവർ നേതൃത്വം നൽകി.
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.