കാലടി: ദശകോടികളുടെ ആഗോള വിപണി ലക്ഷ്യമിട്ട് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ കമ്പനി, നിറപറ ഏറ്റെടുക്കലിലൂടെ വിപ്രോ കേരളത്തില്‍ ചുവട് ഉറപ്പിക്കുന്നു. ഭക്ഷ്യ മേഖലയില്‍ കോടികളുടെ നിക്ഷേപത്തിനൊരുങ്ങി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിങ് കമ്പനി. ഇതിന്റെ ആദ്യ ഭാഗമാണ് കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ നിറപറ ഏറ്റെടുത്തത്. ഏറ്റെടുക്കലിനു ശേഷവും നിറപറ എന്ന ബ്രാന്‍ഡ് പേര് അതുപോലെ തുടരുമെന്ന് വിപ്രോ കണ്‍സ്യൂമര്‍ ഗ്ലോബല്‍ സിഇഒ വിനീത് അഗര്‍വാള്‍ അറിയിച്ചു.
“ഞങ്ങളുടെ 13-ാമത്തെ ഏറ്റെടുക്കലാണ് നിറപറ, സുഗന്ധവ്യഞ്ജനങ്ങളിലും റെഡി-ടു-കുക്ക് വിഭാഗത്തിലും ഞങ്ങൾക്ക് വ്യക്തമായ ചുവടുവെപ്പ് നൽകുന്നു. അതിവേഗം വളരുമെന്ന് പ്രതീക്ഷിക്കുന്ന ഒരു വലിയ സെഗ്‌മെന്റിലേക്ക് പ്രവേശിക്കുന്നതിൽ ഞങ്ങൾക്ക് ആവേശമുണ്ട്,” വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് സിഇഒയും വിപ്രോ എന്റർപ്രൈസസ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വിനീത് അഗർവാൾ പറഞ്ഞു.
വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഏറ്റെടുത്താലും ഉല്‍പാദന സൗകര്യങ്ങളും ഫാക്ടറികളും നിലവിലുള്ള ഉടമസ്ഥതയില്‍ തന്നെ തുടരും. നിറപറ ബ്രാന്‍ഡ് കൂടുതല്‍ വിപണികളിലേക്ക് വിപ്രോ വ്യാപിപ്പിക്കും. കാലടിയില്‍ 1976ല്‍ കെ.കെ. കര്‍ണന്‍ ആരംഭിച്ച റൈസ് മില്ലാണ് 46 വര്‍ഷം കൊണ്ടു വളര്‍ന്ന് വര്‍ഷം 400 കോടിയിലേറെ വിറ്റുവരവ് നേടി വിപണിയില്‍ ആധിപത്യം സ്ഥാപിച്ചത്. നിലവില്‍ വിപ്രോ കണ്‍സ്യൂമറിന്റെ വിറ്റുവരവ് 8630 കോടിയാണ്.
നിറപറ ഇടയ്ക്ക് വെച്ച് നിര്‍മാണം അവസാനിപ്പിച്ച കറിപ്പൊടി, പുട്ട്‌പൊടി, അപ്പം, ഇഡ്ഡലി മാവ്, റെഡി ടു ഈറ്റ് വിഭവങ്ങള്‍ തുടങ്ങിയവ ഉടന്‍ തന്നെ വിപ്രോ വിപണിയില്‍ തിരിച്ചെത്തിക്കും. വിവിധ അരി ബ്രാന്‍ഡുകളും മസാല കറിപൗഡറുകളും അച്ചാറുകളും മുറുക്ക്, ഏത്തയ്ക്ക വറ്റല്‍ പോലുള്ള ഇനങ്ങളും നിറപറ ബ്രാന്‍ഡില്‍ ഉല്‍പാദനം നടത്തുന്ന കെ.കെ.ആര്‍ ഗ്രൂപ്പിന്റേതായുണ്ട്. ഐടി രംഗത്ത് പ്രശസ്തമായ വിപ്രോ ഉപഭോക്തൃ മേഖലയിലും പ്രമുഖ ബ്രാന്‍ഡാണ്.
നിറപറ കൂടാതെ 2003ല്‍ കേരളത്തില്‍ നിന്നുള്ള ചന്ദ്രികാ സോപ്പിനെ ഏറ്റെടുത്ത വിപ്രോ പുതിയ വിപണികളിലേക്ക് സോപ്പിന്റെ വ്യാപാരം വ്യാപിപ്പിച്ചിരുന്നു. ഇന്ന് ആയുര്‍വേദ സോപ്പ് വിപണിയില്‍ രാജ്യത്ത് നാലാം സ്ഥാനം ചന്ദ്രികയ്ക്കുണ്ട്. ഗ്ലൂക്കോവിറ്റ, ഷോങ്ഷാന്‍ ചൈന, സ്പ്‌ളാഷ് ഫിലിപ്പീന്‍സ്, കാന്‍വെ ദക്ഷിണാഫ്രിക്ക, ചന്ദ്രിക, നോര്‍ത്ത് വെസ്റ്റ് സ്വിച്ചസ്, ഉന്‍സ, യാഡ്ലി ഇന്ത്യ, അരമസ്‌ക്ക്, ക്ലീന്‍ റെ, എല്‍ഡി വാക്‌സ് സണ്‍സ്, യാഡ്ലി യുകെ, യൂറോപ്പ് എന്നിവയാണ് വിപ്രോ ഏറ്റെടുത്ത ബ്രാന്‍ഡുകള്‍.
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.