അഹമ്മദാബാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'അമ്മ ഹീരാബെൻ മോദി പുലർച്ചെ അന്തരിച്ചു. അമ്മയുടെ മരണവിവരം അറിഞ്ഞ ഉടൻ തന്നെ പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലെ ഗാന്ധിനഗറിലെ വസതിയിൽ എത്തിയിരുന്നു.
അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച് സെന്ററിൽ ഇന്നു പുലർച്ചെ മൂന്നരയ്ക്കായിരുന്നു ഹീരാബെന്നിന്റെ അന്ത്യം.
ഡല്‍ഹിയില്‍നിന്നു ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗറിലെ വസതിയിലെത്തി അമ്മയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ചു.തുടർന്ന് മരണാന്തര ചടങ്ങുകൾക്ക് അദ്ദേഹം അമ്മയുടെ മൃതദേഹം വഹിച്ചു.
#WATCH | Gandhinagar: Prime Minister Narendra Modi carries the mortal remains of his late mother Heeraben Modi who passed away at the age of 100, today. pic.twitter.com/CWcHm2C6xQ
— ANI (@ANI) December 30, 2022
അമ്മയുടെ വിയോഗവാര്‍ത്ത മോദി ട്വിറ്ററിലൂടെ അറിയിച്ചു. “മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ വിശ്രമിക്കുന്നു” എന്ന് കുറിച്ചാണ് അമ്മയെക്കുറിച്ച് മോദി ട്വീറ്റ് കുറിച്ചിരിക്കുന്നത്. ഒരു സന്യാസിയുടെ യാത്രയും നിസ്വാർത്ഥ കർമ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ത്രിത്വം അമ്മയിൽ എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് മോദിയുടെ വാക്കുകൾ.
ഇക്കഴിഞ്ഞ ജൂണിലാണ് ഹീരാബെൻ 100-ാം പിറന്നാൾ ആഘോഷിച്ചത്. അമ്മയെ നൂറാം പിറന്നാളിന് സന്ദർശിച്ചപ്പോൾ അമ്മ പറഞ്ഞ കാര്യവും മോദി ഓർത്തെടുത്തു. 100-ാം പിറന്നാളിന് കണ്ടപ്പോൾ അവർ പറഞ്ഞത് ഇങ്ങനെയാണ്, “ബുദ്ധി ഉപയോഗിച്ച് ജോലി ചെയ്യുക, ശുദ്ധിയോടെ ജീവിതം നയിക്കുക, അതായത് ബുദ്ധിയോടെ ജോലി ചെയ്യുക, ജീവിതം ശുദ്ധിയോടെ ജീവിക്കുക”, മോദി ട്വീറ്റ് ചെയ്തു.
1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗർ ആണ് സ്വദേശം. ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽതന്നെ വിവാഹം കഴിച്ചു. ആറു മക്കളിൽ മൂന്നാമാനാണ് മോദി.
നരേന്ദ്ര മോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, മകൾ വാസന്തിബെൻ ഹസ്മുഖ്ലാൽ മോദി എന്നിവരാണ് മക്കൾ. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്സൻ ഗ്രാമത്തിലാണ് ഹീരാബെൻ മോദി താമസിച്ചിരുന്നത്. ഗുജറാത്തില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയിലും പ്രധാനമന്ത്രി മോദി അമ്മയെ സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ ജൂണിൽ അമ്മ നൂറാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി മോദി പാദപൂജ നടത്തിയിരുന്നു. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മഹത്തായ ഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായെന്ന് മോദി പറഞ്ഞു.
PM @narendramodi turns pallbearer as he carries his mother Heera Ba on his shoulders to funeral🙏
A glorious century rests at feet of God..In Maa I’ve always felt trinity, which contains journey of an ascetic, the symbol of a selfless Karmayogi & a life committed to values🕉🙏 pic.twitter.com/gyjGF1ZCvP
— Rohan Dua (@rohanduaT02) December 30, 2022
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔔Follow www.dailymalayaly.com : NRI DAILY NEWS
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.