ലോകമെമ്പാടും പുതിയൊരു വർഷത്തെ വരവേൽക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഒരേ സമയത്തല്ല പുതുവർഷത്തെ വരവേൽക്കുന്നത്. ഇന്റർനാഷണൽ ഡേറ്റ് ലൈൻ (International Date Line) ആസ്പദമാക്കിയാണ് ഇത് തീരുമാനിക്കുന്നത്. ഉത്തരധ്രുവത്തിൽ നിന്ന് ദക്ഷിണധ്രുവത്തിലേക്ക് നീളുന്ന ഒരു സാങ്കൽപിക രേഖയാണ് ഇന്റർനാഷണൽ ഡേറ്റ് ലൈൻ.
പസഫിക് ദ്വീപ് രാജ്യമായ കിരിബാത്തിയാണ് 2023-നെ ആദ്യം സ്വാഗതം ചെയ്തത്. (ഇന്ത്യൻ സമയം ഡിസംബർ 31 ന് വൈകുന്നേരം 3.30 ന്). ഏകദേശം 811 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് കിരിബാത്തി. തൊട്ടുപിന്നാലെ ന്യൂസീലാന്‍ഡ്, ഓസ്ട്രേലിയ, ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളിലുമാണ് യഥാക്രമം പുതുവര്‍ഷമെത്തിയത്.
അമേരിക്കയുടെ അതിർത്തി പ്രദേശങ്ങളായ ഹൗലാൻഡ്, ബേക്കർ ദ്വീപുകളായിരിക്കും ഈ പുതുവർഷത്തെ ഏറ്റവും അവസാനം സ്വാഗതം ചെയ്യുക. (ഇന്ത്യൻ സമയം ഞായറാഴ്‌ച വൈകുന്നേരം 5.30 ന്).
ലോകത്തിലെ വിവിധ രാജ്യങ്ങൾ അവരുടെ തനതായ ആചാരങ്ങളോടും ആഘോഷങ്ങളോടും കൂടിയാണ് പുതുവർഷത്തെ വരവേൽക്കുന്നത്. ചിലയിടങ്ങളിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഉണ്ടാകും.
വിവിധ സ്ഥലങ്ങളിലെ പുതുവർഷപ്പിറവി ഏതൊക്കെ സമയങ്ങളിലാണ് (ഇന്ത്യൻ സമയം) എന്നറിയാം?
- ന്യൂസിലാന്റ് : ഡിസംബർ 31, 3.45 PM
- ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ: ഡിസംബർ 31, 8:30 pm
- ചൈന, ഫിലിപ്പീൻസ്, സിംഗപ്പൂർ: ഡിസംബർ 31, 9:30
- ബംഗ്ലാദേശ് : ഡിസംബർ 31, 11:30 pm
- നേപ്പാൾ: ഡിസംബർ 31, 11:45 pm
- ഇന്ത്യ, ശ്രീലങ്ക : ജനുവരി 1, 12:00 am
- പാകിസ്ഥാൻ : ജനുവരി 1,12:30 am
- ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, സ്പെയിൻ : ജനുവരി 1, 4:30 am
- യുകെ, അയർലൻഡ്, ഐസ്‌ലാൻഡ്, പോർച്ചുഗൽ : ജനുവരി 1, 5:30 am
- ബ്രസീൽ (ചില പ്രദേശങ്ങൾ): ജനുവരി 1, 7:30 am
- അർജന്റീന, ചിലി, പരാഗ്വേ ബ്രസീൽ (ചില പ്രദേശങ്ങൾ) : ജനുവരി 1, 8:30 am
- ന്യൂയോർക്ക്, വാഷിംഗ്ടൺ, ഡെട്രോയിറ്റ് : ജനുവരി 1,10:30 am
- ചിക്കാഗോ : ജനുവരി 1, 11:30 am
- കൊളറാഡോ., അരിസോണ : ജനുവരി 1, 12:30 pm
- നെവാഡ : ജനുവരി 1, 1:30 pm
- അലാസ്ക : ജനുവരി 1, 2:30 pm
- ഹവായ് : ജനുവരി 1, 3:30 pm
- അമേരിക്കൻ സമോവ : ജനുവരി 1, 4:30 pm
- ഹൗലാൻഡ് ആൻഡ് ബേക്കർ ദ്വീപുകൾ : ജനുവരി 1, 5:30 pm
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.