തിരുവനന്തപുരത്ത്: പോലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി ഷഫീഖ് പിടിയിൽ. ആര്യനാട് നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. വീട്ടുകാർ രാവിലെ എത്തിയപ്പോൾ ഷഫീഖ് ഇവരെയും ആക്രമിച്ചിരുന്നു. വീട്ടുടമസ്ഥന്റെ തലയിൽ കല്ലു കൊണ്ട് ഇടിച്ച ശേഷം കിണറ്റിൽ തള്ളിയിടുകയായിരുന്നു
![]() |
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഷഫീഖിനെ വളഞ്ഞിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇയാൾക്കൊപ്പം ഒളിവിൽ കഴിഞ്ഞിരുന്ന മറ്റൊരു പ്രതി അബിൻ ഓടിരക്ഷപ്പെട്ടു. കിണറ്റിൽ വീണ വീട്ടുടമസ്ഥനെ നാട്ടുകാരാണ് പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല.
കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിക്കാനെത്തിയപ്പോഴാണ് ഷഫീഖ് പോലീസിന് നേരെ ബോംബെറിഞ്ഞത്. പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.