നേപ്പാൾ: നേപ്പാളിൽ പൊഖാറ വിമാനത്താവളത്തിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റിപ്പോർട്ട്.
നേപ്പാൾ വിമാനാപകടത്തിൽ യാത്രക്കാരായ 72 പേരും മരിച്ചു. യാത്രക്കാരിൽ 58 പേർ നേപ്പാൾ പൗരൻമാരും പത്ത് പേർ വിദേശികളുമാണ്. ഇതിൽ നാല് പേർ ഇന്ത്യക്കാരാണെന്ന വിവരവുമുണ്ട്. ഇതുവരെ 45 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. യാത്രക്കാരിൽ 20 പേർ കുട്ടികളായിരുന്നു.
Nepal’de 4'ü mürettebat, toplam 72 kişiyi taşıyan yolcu uçağı düştü.
— TRT HABER (@trthaber) January 15, 2023
En az 40 kişinin hayatını kaybettiği açıklandı. Arama kurtarma çalışmaları sürüyor. pic.twitter.com/ov7jYJPPqn
ഇന്ന് രാവിലെ ലാൻഡിംഗ് വേളയിലാണ് വിമാനം അപകടത്തിൽപെട്ടത്. യതി എയർലൈൻസിന്റെ എടിആർ 72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൊഖാറ വിമാനത്താവളത്തിൽ കഴിഞ്ഞ എട്ട് മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. 2022 മെയിൽ പൊഖാറയിൽ നടന്ന അപകടത്തിൽ 22 പേർ മരിച്ചിരുന്നു.
തുടക്കം മുതലേ സംഭവസ്ഥലത്തു നിന്നും ഉയർന്ന പുക ആശങ്കാ ജനകമായിരുന്നു. നാട്ടുകാർ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് പാഞ്ഞെത്തി. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
യെതി എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്. കഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്ക് പോയ വിമാനമാണ് അപകടത്തിപ്പെട്ടത്. തൽക്കാലം അടച്ചിരിക്കുകയാണ് എന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നതെന്ന് യെതി എയർലൈൻസ് വക്താവ് പറഞ്ഞു.
#NEPAL | An ATR plane of Yeti Airlines carrying about 72 people from Kathmandu crashed in Nepal's Pokhara this morning. Till now 40 dead bodies have been recovered from the wreckage. pic.twitter.com/40tcTOEgXb
— Ahmed Shafeeu (@Shafeeu0077) January 15, 2023
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.