പത്തനംതിട്ട: പത്തനംതിട്ട: ഭക്തജന ലക്ഷങ്ങള്‍ക്ക് ദര്‍ശന സായുജ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശരണ മുഖരിതമായ അന്തരീക്ഷത്തില്‍ മൂന്ന് തവണയാണ് ഭക്തര്‍ക്ക് മകരവിളക്ക് ദര്‍ശനം സാധ്യമായത്. നേരത്തെ തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര സന്നിധാനത്ത് എത്തിയ ശേഷം വിഗ്രഹത്തില്‍ തിരുവാഭരണം അണിയിച്ചിരുന്നു.
മകരവിളക്കിന് ശേഷം ആകാശത്ത് ഉത്രം നക്ഷത്രവും തെളിഞ്ഞു. മകരവിളക്കിനോട് അനുബന്ധിച്ച ദീപാരാധന വേളയില്‍ അയ്യപ്പനെ അണിയിക്കാനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തില്‍ നിന്ന് പരമ്പരാഗത പാതയിലൂടെ കാല്‍നടയായി എത്തിയ തിരുവാഭരണ ഘോഷയാത്രയെ വൈകീട്ട് 5.30ന് ശരംകുത്തിയില്‍ സ്വീകരിച്ചു.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗം എം.എസ്. ജീവന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുവാഭരണപ്പെട്ടി കൊടിമരച്ചുവട്ടില്‍ വെച്ച് സോപാനത്തേക്ക് ആചാരപൂര്‍വം ആനയിച്ചു. തുടര്‍ന്ന് 6.30ന് തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുള്ള ദീപാരാധനയും മകരജ്യോതി ദര്‍ശനവും നടന്നു.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.