തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങളില്‍ റെക്കോര്‍ഡ് വിറ്റുവരവുമായി ബെവ്‌കോ. ഇപ്രാവശ്യം കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടന്ന ആഘോഷങ്ങൾ എന്ന പ്രത്യേകതയും ന്യൂ ഇയർ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് ഉണ്ടായിരുന്നു.
686.28 കോടിയുടെ ക്രിസ്മസ്, ന്യൂ ഇയര്‍ വില്‍പ്പനയില്‍ 600 കോടിയും സര്‍ക്കാരിനുള്ള ലാഭമാണ്. ബെവ്‌കോയുടെ ആകെയുള്ള 270 ഔട്ട്‌ലെറ്റുകളില്‍ ആദ്യമായി ന്യൂ ഇയര്‍ ദിനത്തില്‍ വില്‍പ്പന 10 ലക്ഷം വീതം കടന്നു എന്ന പ്രത്യേകതയും ഉണ്ട്.
തിരുവനന്തപുരം പവർ ഹൗസ് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചത്. 1.13 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ ക്രിസ്മസ് വില്‍പ്പനയില്‍ കൊല്ലം ആശ്രാമം ബെവ്‌കോ ഔട്ട്‌ലെറ്റ് നേടിയ ഒരു കോടി രൂപയുടെ റെക്കോഡാണ് തിരുവനന്തപുരം ബെവ്കോ ഔട്ട്‌ലെറ്റ് ഇത്തവണ മറികടന്നത്.
എന്നാൽ ന്യൂ ഇയര്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനം ആശ്രാമം ഔട്ട്‌ലെറ്റിനും (96.59 ലക്ഷം) മൂന്നാം സ്ഥാനം പാലാരിവട്ടം രവിപുരം ഔട്ട്‌ലെറ്റിനും (88.01 ലക്ഷം) നാലാം സ്ഥാനം പയ്യന്നൂര്‍ ഔട്ട്‌ലെറ്റിനുമാണ് (80.94 ലക്ഷം).
ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ക്രിസ്മസ് – ന്യൂ ഇയര്‍ വില്‍പ്പനയിലും ബെവ്‌കോ ഇത്തവണ റെക്കോര്‍ഡ് ഇട്ടു. ഡിസംബര്‍ 31ന് മാത്രം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ വിറ്റഴിച്ചത് 107.14 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷമിത് 95.67 കോടിയായിരുന്നു.
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ കഴിഞ്ഞ 10 ദിവസത്തിനിടെ 686.28 കോടി രൂപയുടെ മദ്യമാണ് കേരളം ഉപയോഗിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10 ദിവസത്തെ വിൽപ്പന 649.32 കോടിയായിരുന്നു. സംസ്ഥാനത്തെ 268 ഔട്ട്ലെറ്റുകളിലും 10 ലക്ഷത്തിലധികം മദ്യമാണ് വിറ്റഴിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ചത് റമ്മാണ്.
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.