കൊല്ലപ്പള്ളി: സംസ്ഥാന സീനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ആരംഭിച്ചു. വനിതാ വിഭാഗം മത്സരത്തിൽ കോഴിക്കോട്, കണ്ണൂർ ജില്ലാ ടീമുകൾ ആദ്യ ജേതാക്കളായി. ആലപ്പുഴയുമായുള്ള മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് കോഴിക്കോട് വിജയികളായത്. രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് കണ്ണൂർ വയനാടിനെകീഴടക്കി.
കൊല്ലപ്പള്ളി, കൊടുമ്പിടി എന്നിവിടങ്ങളിലെ കളിക്കളങ്ങളിൽ ഏഴ് വരെയാണ് മത്സരം. ലീഗ് അടിസ്ഥാനത്തിൽ നടത്തുന്ന മത്സരത്തിൽ 14 ജില്ലാ ടീമുകളാണ് പങ്കെടുക്കുന്നത്. തിങ്കളാഴ്ച പുരുഷവിഭാഗത്തിൽ തൃശൂർ- ആലപ്പുഴ, കോഴിക്കോട്-, കോട്ടയം, ഇടുക്കി- മലപ്പുറം, എറണാകുളം, പത്തനംതിട്ട, കാസർകോഡ്-, വയനാട് ടീമുകൾ ഏറ്റുമുട്ടും. വനിതാ വിഭാഗത്തിൽ ആലപ്പുഴ, -വയനാട്, കണ്ണൂർ-, കോഴിക്കോട്, എറണാകുളം-തൃശൂർ, കൊല്ലം-, ഇടുക്കി, തിരുവനന്തപുരം-, കോട്ടയം ടീമുകൾ തമ്മിലാകും മത്സരം.
കൊടുമ്പിടിയിൽ ആരംഭിച്ച ചാമ്പ്യൻഷിപ്പ് മത്സരം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സി കെ ഉസ്മാൻ അധ്യക്ഷനായി. എം എസ് അനിൽകുമാർ, കുര്യാക്കോസ് ജോസഫ്, രാജേഷ് വാളിപ്ലാക്കൽ, ജെയിസൺ പുത്തൻകണ്ടം, ജെറി ജോസ്, ജയ്സി സണ്ണി, സിബി അഴകൻപറമ്പിൽ, തങ്കച്ചൻ കുന്നുംപുറം, ബിനു വള്ളോംപുരയിടം, എബി ജെ ജോസ് എന്നിവർ സംസാരിച്ചു.
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.