വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. അയോവ സംസ്ഥാനത്തെ ഡി മോയ്ന്‍ നഗരത്തിലെ സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം. കാറിലെത്തിലെത്തിയ സംഘമാണ് കുട്ടികള്‍ക്ക് നേരേ നിറയൊഴിച്ചത്. വെടിവയ്പ്പിന് പിന്നാലെ പരിക്കേറ്റ വിദ്യാര്‍ഥികളെ അതീവ ഗുരുതരാവസ്ഥയിലാണ് കണ്ടെത്തിയത്.
ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് പോലിസ് അറിയിച്ചു. മാനസിക പ്രശ്നങ്ങളില്‍ യുവാക്കളെ സഹായിക്കുന്ന ഒരു മെന്റര്‍ഷിപ്പ് പ്രോഗ്രാമായ സ്റ്റാര്‍ട്ട്സ് റൈറ്റ് ഹിയറിനിടെയാണ് വെടിവയ്പ്പ് നടന്നത്. ഈ പദ്ധതിക്കും നടത്തിപ്പിനും സംസ്ഥാന- ദേശീയ നേതാക്കളുടെ പിന്തുണയുണ്ട്. റൈറ്റ് ഹിയര്‍ സ്ഥാപകന്‍ വില്‍ ഹോംസാണ് കൊല്ലപ്പെട്ട മറ്റൊരാളെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.
വെടിവയ്പ്പിന് പിന്നാലെ സംഭവസ്ഥലത്ത് നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ മാറി മാക്റേ പാര്ക്കിന് സമീപം അക്രമിയുടെ വാഹനം തടഞ്ഞെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് പോലിസ് അറിയിച്ചു. അക്രമം നടത്തിയ മൂന്നുപേരും കൗമാരക്കാരാണെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു. ലോസ് ആഞ്ചലസിന് സമീപമുള്ള ഡാന്‍സ് സ്റ്റുഡിയോയില്‍ ശനിയാഴ്ചയുണ്ടായ വെടിവയ്പ്പില്‍ 10 പേര് കൊല്ലപ്പെട്ടിരുന്നു.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.