ദുബൈ: യുഎഇയിൽ എമിറേറ്റ്‌സ് ഐഡിക്കും വിസയ്ക്കുമുള്ള ഫീസ് വർധിച്ചതായി റിപ്പോർട്ട്. നിരക്ക് 100 ദിർഹം വർധിച്ചതായി ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ICP) വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. യുഎഇയിലെ ട്രാവൽ ആൻഡ് ടൈപ്പിംഗ് സെന്റർ ഏജന്റുമാരും തുക കൂടിയതായി സ്ഥിരീകരിച്ചു. നിരക്ക് വർധനവ് ഐസിപിയുടെ എല്ലാ സേവനങ്ങൾക്കും ബാധകമാണെന്നും ഏജന്റുമാർ കൂട്ടിച്ചേർത്തു.
എമിറേറ്റ്‌സ് ഐഡി, വിസിറ്റിംഗ്, റസിഡൻസി വിസകൾ എന്നിവയ്‌ക്ക് ഫീസ് വർധന ബാധകമാണെന്ന് ഒരു ടൈപ്പിംഗ് സെന്റർ ഏജന്റ് പറഞ്ഞു. എമിറേറ്റ്‌സ് ഐഡിക്ക് 270 ദിർഹത്തിന് പകരം 370 ദിർഹവും ഒരു മാസത്തെ സന്ദർശന വിസയ്ക്കുള്ള ഫീസ് 270 ദിർഹത്തിന് പകരം 370 ദിർഹമായും കൂടിയതായി അദ്ദേഹം വ്യക്തമാക്കി.
അതേസമയം ദുബൈയിൽ നിന്ന് അനുവദിക്കുന്ന വിസിറ്റ് വിസ നിരക്കുകളിൽ ഇതുവരെ മാറ്റമുണ്ടായിട്ടില്ലെന്ന് ചില ട്രാവൽ ഏജന്റുമാർ പറഞ്ഞു. അടുത്തിടെ വിസ നിയമങ്ങളിൽ യുഎഇ സുപ്രധാന മാറ്റങ്ങൾ വരുത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് നിരക്ക് വർധനയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സന്ദർശക വിസയിലുള്ളവർ കാലാവധി കഴിഞ്ഞ് പുതിയ വിസയിലേക്ക് മാറണമെങ്കിൽ രാജ്യം വിടണം എന്ന നിയമം അടുത്തിടെ വീണ്ടും നിലവിൽ വന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.