ഛണ്ഡീഗഢ്: ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ് പരോളില്‍ പുറത്തിറങ്ങിയതിന് പിന്നാലെ മെഗാ ശുചിത്വ കാംപയിന്‍ ആരംഭിച്ചു. പരോളിൽ ലഭിച്ചതിനെത്തുടർന്ന് വാൾ ഉപയോഗിച്ച് വലിയ കേക്ക് കട്ട് ചെയ്താണ്ഗുർമീത് പരോൾ ആഘോഷിച്ചത് 40 ദിവസത്തെ പരോളാണ് ഗുര്‍മീതിന് ലഭിച്ചിരിക്കുന്നത്. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം മെഗാ ശുചിത്വ കാംപയിന് തുടക്കംകുറിച്ചിരിക്കുകയാണ് ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം.
തിങ്കളാഴ്ച ഹരിയാനയിലും മറ്റ് ചില സംസ്ഥാനങ്ങളിലും തന്റെ സംഘടനയുടെ സന്നദ്ധപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മെഗാ ശുചിത്വ കാംപയിന്‍ ഗുര്‍മീത് ഉദ്ഘാടനം ചെയ്തു. രാജ്യസഭാ എംപി കൃഷന്‍ ലാല്‍ പന്‍വാറും മുന്‍ മന്ത്രി കൃഷന്‍ കുമാര്‍ ബേദിയും ഉള്‍പ്പെടെ ഹരിയാനയില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ജനുവരി 25ന് ദേരാ മുന്‍ മേധാവി ഷാ സത്‌നം സിങ്ങിന്റെ ജന്‍മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി എം എല്‍ ഖട്ടാറിന്റെ ഒഎസ്ഡി കൂടിയായ ബേദിയും പന്‍വാറും ശുചിത്വ യജ്ഞത്തെ പ്രശംസിച്ചു. താനും പന്‍വാറും സിര്‍സ ദേര സന്ദര്‍ശിക്കുകയും ഫെബ്രുവരി 3 ന് നര്‍വാനയില്‍ സന്ത് രവിദാസ് ജയന്തിയുമായി ബന്ധപ്പെട്ട സംസ്ഥാനതല ചടങ്ങിലേക്കുള്ള ക്ഷണം കൈമാറിയതായും മുന്‍ മന്ത്രി പറഞ്ഞു.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.