ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റില്‍ 35ലധികം ഇനങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍. ഇന്ത്യയില്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും അവശ്യേതര വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനുമായി കേന്ദ്രം വരുന്ന ബജറ്റില്‍ ആഭരണങ്ങളും ഉയര്‍ന്ന നിലവാരമുള്ള ഇലക്‌ട്രോണിക് ഇനങ്ങളും ഉള്‍പ്പെടെയുള്ള ചില ഇനങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിച്ചേക്കും.
2023-'23 ലെ യൂണിയന്‍ ബജറ്റില്‍ സ്വകാര്യ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആഭരണങ്ങള്‍, വിറ്റാമിനുകള്‍, ഉയര്‍ന്ന നിലവാരമുള്ള ഇലക്‌ട്രോണിക് വസ്തുക്കള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍, ഹൈ-ഗ്ലോസ് പേപ്പര്‍ എന്നിവ ഉള്‍പ്പെടുന്ന 35 ഇനങ്ങളുടെ കസ്റ്റംസ് തീരുവയായിരിക്കും ഉയര്‍ത്തുക. ഇറക്കുമതി കുറയ്ക്കാനും ഈ ഉല്‍പ്പന്നങ്ങളില്‍ ചിലതിന്റെ പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിച്ച് ഇറക്കുമതി നിരുത്സാഹപ്പെടുത്തേണ്ട അവശ്യ സാധനങ്ങളുടെ പട്ടിക കൊണ്ടുവരാന്‍ കഴിഞ്ഞ മാസം പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള വാണിജ്യ വ്യവസായ മന്ത്രാലയം വിവിധ മന്ത്രാലയങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. 2014ല്‍ ആരംഭിച്ച മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ നിരവധി ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
കഴിഞ്ഞ ബജറ്റില്‍, പ്രാദേശിക ഉല്‍പ്പാദനത്തിന് പ്രോത്സാഹനം നല്‍കുന്നതിനായി ഇമിറ്റേഷന്‍ ആഭരണങ്ങള്‍, കുടകള്‍, ഇയര്‍ ഫോണുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയിരുന്നു. അതേസമയം, സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കുറയ്ക്കാന്‍ കഴിഞ്ഞ വര്‍ഷവും സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചിരുന്നു.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.