കട്ടപ്പന: അരുൺ തോമസ് എന്ന സ്വകാര്യ സ്കൂളിലെ അധ്യാപകനെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി. കട്ടപ്പന ശാന്തിഗ്രാം സ്വദേശി അരുൺ തോമസിന്റെ മരണത്തിലാണ് മൂന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ന് ഫോറൻസിക് വിദഗ്ധർ അധ്യാപകന്റെ വീട്ടിൽ പരിശോധന നടത്തും.
ഇന്നലെ രാവിലെ 10 30 ഓടെ സ്കൂളിലെത്തിയ അരുൺ 11 മണിയോടെ വീട്ടിലേക്ക് തിരിച്ചെത്തി. വീട്ടിൽ ആ സമയത്ത് ഉണ്ടായിരുന്ന പിതാവിനോട് ഒന്നും മിണ്ടാതെ മുറിക്കുള്ളിലേക്ക് കടന്ന് കതകടച്ചു. ഏറെ നേരമായിട്ടും പുറത്തുകാണാതെയിരുന്നതോടെ കതകിൽ മുട്ടി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. കതക് അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു.
സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോഴാണ് അരുൺ തോമസിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ സ്കൂളിൽ വിളിച്ച് വിവരം അറിയിച്ചു. നാട്ടുകാരും അധ്യാപകരും കുട്ടികളും എത്തി വാതിൽ പൊളിച്ച് ഇദ്ദേഹത്തെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അധ്യാപകൻ അസ്വസ്ഥനായിരുന്നു. സ്കൂളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോയെന്നതും വ്യക്തമല്ല. വീട് പൊലീസ് പൂട്ടിയിട്ടിരിക്കുകയാണ്. ഇതിനിടെ അധ്യാപകന്‍റെ മരണത്തിൽ സ്കൂൾ മാനേജുമെന്റ് അനുശോചനം രേഖപ്പെടുത്തുകയോ, കുട്ടികൾക്ക് അവധി നൽകുകയോ ചെയ്യാൻ കൂട്ടാക്കാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇത് മാനേജ്മെന്റിന്റെ ഇടപെടലിൽ എത്തിച്ചേരാൻ സംശയകരമായ സാഹചര്യത്തിന് വഴി തെളിച്ചു. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പോലീസിന്റെ ഇടപെടലോടെ പുറത്ത് എത്തും.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
ഒരു മനുഷ്യന്റെ ജീവിതകാലയളവില്‍ താന്‍ കൂട്ടുന്ന കണക്കുകള്‍ തെറ്റു മ്പോഴാണ് ആത്മഹത്യ എന്ന ചിന്താഗതി ഉടലെടുക്കുന്നത്. ജീവിതംകൊണ്ട് തനിക്കോ മറ്റുള്ളവര്‍ക്കോ, ഒരു പ്രയോജനമില്ലെന്നും താന്‍ ഇല്ലാതായാല്‍ മറ്റുള്ളവര്‍ക്കെങ്കിലും നന്നായി ജീവിക്കാന്‍ പറ്റുമെന്ന ധാരണ ആത്മഹത്യ ചെയ്യുന്ന ഒരാള്‍ക്ക് അനുഭവപ്പെടുന്നു. മറ്റുള്ളവരെ അമിതമായി സ്‌നേഹിക്കുകയും അവരെക്കുറിച്ച് കൂടുതല്‍ കരുതല്‍ ഉണ്ടാകുന്നവരും കൂടിയാണ് ഇത്തരം കൃത്യങ്ങള്‍ക്ക് മുതിരുന്നത്. കൗമാരപ്രായക്കാരും, ചെറുപ്പക്കാരും ആണ് കൂടുതലും ആത്മഹത്യയിലെത്തിച്ചേരുന്നതെന്നാണ് പരിശോധിക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.